Breaking News

Trending right now:
Description
 
Jan 30, 2014

രാജീവ്‌ ശിവശങ്കറിന്റെ പ്രാണസഞ്ചാരത്തിന്‌ തോപ്പില്‍ രവി അവാര്‍ഡ്‌

image രാജീവ്‌ ശിവശങ്കര്‍ എഴുതിയ പ്രാണസഞ്ചാരം എന്ന നോവലിന്‌ തോപ്പില്‍ രവി അവാര്‍ഡ്‌. പതിനായിരത്തൊന്ന്‌ രൂപയാണ്‌ അവാര്‍ഡ്‌. കോന്നി മങ്ങാരം കാരുവള്ളില്‍ കുടുംബാംഗമായ രാജീവിന്റെ രണ്ടാമത്തെ നോവലാണ്‌ പ്രാണസഞ്ചാരം. തമോവേദം എന്ന നോവല്‍ പ്രസിദ്ധീകരിച്ച്‌ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറക്കിയ നോവലാണ്‌ പ്രാണസഞ്ചാരം. മലയാള മനോരമ കൊച്ചി യൂണിറ്റില്‍ ചീഫ്‌ സബ്‌ എഡിറ്ററാണ്‌ രാജീവ്‌. ആനുകാലികങ്ങളില്‍ ഒട്ടേറെ ചെറുകഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഡിസി ബുക്‌സ്‌ മലയാളത്തിലെ തെരഞ്ഞെടുത്ത നൂറ്‌ എഴുത്തുകാരുടെ കൃതികള്‍ ഉള്‍പ്പെടുത്തിയ സാഹിത്യോത്സവം സീരിസില്‍ ഉള്‍പ്പെടുത്തിയാണ്‌ പ്രാണസഞ്ചാരം പ്രസിദ്ധീകരിച്ചത്‌. 



വിഭ്രമം ജനിപ്പിക്കുന്ന ആഖ്യാനരീതിയും ഒഴുക്കുള്ള രീതിയും മലയാളികള്‍ക്ക്‌ അത്ര പരിചിതമല്ലാത്ത ചുറ്റുവട്ടങ്ങളുടെ പരിചയപ്പെടുത്തലുമാണ്‌ രാജീവിന്റെ നോവലുകളെ ശ്രദ്ധേയമാക്കിയത്‌. ആദ്യനോവലിന്‌ വായനക്കാരുടെ മുക്തകണ്‌ഠമായ പ്രശംസ നേടിയെടുക്കാന്‍ കഴിഞ്ഞതിന്റെ ഊര്‍ജ്ജത്തില്‍നിന്നാണ്‌ പ്രാണസഞ്ചാരത്തിന്റെ സൃഷ്ടി.