Breaking News

Trending right now:
Description
 
Jan 30, 2014

ഇന്ത്യാക്കാരുടെ ജീവിതദൈര്‍ഘ്യം വര്‍ധിച്ചതായി പഠനം

image ഇന്ത്യയിലെ ജീവിതദൈര്‍ഘ്യം കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ അഞ്ചുവര്‍ഷം വര്‍ധിച്ചതായി ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു. 2001-05ലെ കണക്കുപ്രകാരം ഇന്ത്യന്‍ പുരുഷന്റെ ശരാശരി പ്രായം 62.3 വയസും സ്‌ത്രീക്ക്‌ 63.9 വയസുമായിരുന്നു. എന്നാല്‍ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2011-13 ല്‍ ജീവിതദൈര്‍ഘ്യം 67.3 ഉം 69.6 മായി വര്‍ധിച്ചു. ജീവിതദൈര്‍ഘ്യത്തില്‍ കഴിഞ്ഞ ദശാബ്ദത്തിലേക്കാളും ഇരിട്ടിയോളമാണ്‌ വര്‍ധനവ്‌ ഉണ്ടായിരിക്കുന്നത്‌. കേന്ദ്രസര്‍ക്കാര്‍ പത്തുവര്‍ഷത്തിനിടെ നടത്തിയ ആരോഗ്യ പരിപാലന പരിപാടികളും പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനും വേണ്ടി നല്‍കിയ ചികിത്സയുമെല്ലാമാണ്‌ ജീവിത ദൈര്‍ഘ്യം വര്‍ധിക്കുന്നതില്‍ നിര്‍ണായകമായത്‌. നവജാതശിശുക്കളുടെ മരണനിരക്കിലും കുറവ്‌ ഉണ്ടായിടുണ്ട്‌. 2005-ല്‍ ആയിരം കുട്ടികള്‍ ജനിക്കുമ്പോള്‍ 58 പേര്‍ മരണത്തിനു കീഴടങ്ങിയിരുന്നു. എന്നാല്‍ 2012-ല്‍ മരണനിരക്ക്‌ 42 ആയി കുറഞ്ഞു. മാതൃത്വ മരണനിരക്കിലും കുറവുണ്ടായിടുണ്ട്‌. 1960-ല്‍ 42 വര്‍ഷമായിരുന്നു ഇന്ത്യയിലെ ശരാശരി ജീവിത ദൈര്‍ഘ്യം, 1980-ല്‍ 48 വര്‍ഷമായി വര്‍ധിച്ചു. 2000-ല്‍ 62 വര്‍ഷവുമായിരുന്നു ഇന്ത്യക്കാരുടെ ശരാശരി ആയുസ്‌.