Breaking News

Trending right now:
Description
 
Jan 29, 2014

ബ്ലാക്ക്‌ബെറിയുടെ ഒഎസ്‌ 10.2.1 വിപണിയില്‍

image ബ്ലാക്ക്‌ബെറി 10 ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ്‌ 10.2.1 കമ്പനി വിപണിയിലെത്തിച്ചു. ബ്ലാക്ക്‌ബെറി 10 ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മോഡലുകളിലും ഈ പുതിയ പതിപ്പ്‌ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്‌.

131119-blackberry-10.2.1-update




എസ്‌എംഎസ്‌, ഇമെയില്‍ ഗ്രൂപ്പുകള്‍, ലോക്ക്‌ ചെയ്‌ത സ്‌ക്രീനില്‍ തന്നെ സന്ദേശങ്ങള്‍ തുറക്കാനുള്ള സൗകര്യം, പെട്ടെന്ന്‌ ഫോണ്‍ അണ്‍ലോക്ക്‌ ചെയ്യാന്‍ സഹായിക്കുന്ന പിക്‌ചര്‍ പാസ്‌വേര്‍ഡ്‌, ആവശ്യാനുസരണം ക്രമീകരിക്കാവുന്ന ക്വിക്ക്‌ സെറ്റിംഗ്‌ മെനു, വെബ്‌ പേജുകള്‍ ഓഫ്‌ ലൈനില്‍ വായിക്കാനുള്ള സൗകര്യം കോണ്ടാക്‌ട്‌ സിന്‍ക്‌, ബാറ്ററിയുടെയും ഡിവൈസിന്റെയും തല്‍സ്ഥിതി അറിയാന്‍ മോണിട്ടര്‍, ഓട്ടോമാറ്റിക്‌ സോഫ്‌റ്റ്‌വെയര്‍ അപ്‌ഡേറ്റ്‌ തുടങ്ങിയ നിരവധി നൂതന സവിശേഷതകളോടെയാണ്‌ ഈ പുതിയ ഒഎസ്‌ എത്തുന്നത്‌.