Breaking News

Trending right now:
Description
 
Jan 29, 2014

ലിറ്റില്‍ ഇന്ത്യയില്‍ ആം ആദ്‌മി പ്രവര്‍ത്തകര്‍ റിപ്പബ്ലിക്‌ ദിനം ആഘോഷിച്ചു

image ന്യൂജേഴ്‌സി: ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ ആം ആദ്‌മി പ്രവര്‍ത്തകര്‍ ലിറ്റില്‍ ഇന്ത്യ എന്നറിയപ്പെടുന്ന എഡിസണില്‍ ഇന്ത്യയുടെ അറുപത്തിയഞ്ചാം റിപ്പബ്ലിക്‌ ദിനം ആഘോഷിച്ചു.

ആം ആദ്‌മിയുടെ കേരളാ ചാപ്‌റ്ററിന്റെ നാഷണല്‍ കോര്‍ഡിനേറ്റര്‍ അനില്‍ പുത്തന്‍ചിറയുടെ നേതൃത്വത്തിലാണ്‌ ആം ആദ്‌മി പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നത്‌. അഴിമതിയും സ്വജനപക്ഷപാതവും, വര്‍ക്ഷീയ ചിന്താഗതികളും തുടച്ചുമാറ്റി മഹാത്മാഗാന്ധിയുടെ നയങ്ങള്‍ നടപ്പാക്കി സുസ്ഥിരമായ ഇന്ത്യയ്‌ക്കുവേണ്ടി പോരാടുമെന്ന്‌ പ്രവര്‍ത്തകര്‍ ദൃഢപ്രതിജ്ഞയെടുത്തു.

അനില്‍ പുത്തന്‍ചിറ, അലക്‌സ്‌ കോശി, ഡോ. ഗോപിനാഥന്‍ നായര്‍, ജോ കണ്ണൂര്‍, അനിയന്‍ ജോര്‍ജ്‌, ജെ. പണിക്കര്‍, ജിബി തോമസ്‌, ജയ്‌ പ്രകാശ്‌, സണ്ണി വാളിപ്ലാക്കല്‍, രാജേഷ്‌ നായര്‍, രാകേഷ്‌ ശിവദാസന്‍, മധു കൊട്ടാരക്കര, സക്കറിയാ കുര്യന്‍ തുടങ്ങി ഒട്ടേറെ പ്രവാസി നേതാക്കള്‍ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു.