Breaking News

Trending right now:
Description
 
Jan 29, 2014

പശ്ചിമഘട്ടം-കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വഞ്ചന ജനങ്ങള്‍ തിരിച്ചറിയുന്നു: അല്‌മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍

Shaiju Chacko
image

ദുബായ്‌: 
കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതിലോലപ്രദേശമായി പ്രഖ്യാപിച്ചത്‌ തുടരുമെന്ന നിലപാട്‌ കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ കഴിഞ്ഞ നാളുകളില്‍ അല്‌മായ കമ്മീഷന്‍ ഉയര്‍ത്തിയ വസ്‌തുതകളുടെ സത്യാവസ്ഥ ജനങ്ങള്‍ക്കു ബോധ്യപ്പെടുന്നുവെന്ന്‌ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ദുബായില്‍ പറഞ്ഞു. 
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണത്തിന്റെ മറവില്‍ യുനസ്‌കോയുടെയും അന്തര്‍ദ്ദേശീയ പരിസ്ഥിതി സാമ്പത്തിക ഏജന്‍സികളുടെയും നിബന്ധനകള്‍ അനുസരിച്ചുള്ള റിപ്പോര്‍ട്ടാണ്‌ ഗാഡ്‌ഗില്‍, കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍. പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി വാദിക്കുന്നവര്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകുന്നതില്‍ പരാജയപ്പെട്ടു. പശ്ചിമഘട്ടജനതയെ വിദേശശക്തികള്‍ക്ക്‌ തീറെഴുതിക്കൊടുത്തുവെന്ന്‌ അല്‌മായ കമ്മീഷന്‍ ലെയ്‌റ്റി വോയ്‌സിലൂടെ പറഞ്ഞപ്പോള്‍ പലരും രോഷംകൊണ്ടു. ഇപ്പോള്‍ സത്യാവസ്ഥകളോരോന്നും പുറത്തുവരുന്നത്‌ ഒരു നിമിത്തമായി കരുതുന്നുവെന്ന്‌ വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.
പശ്ചിമഘട്ടജനത അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെപേരില്‍, ഭരണരാഷ്‌ട്രീയ നേതൃത്വങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ നല്‍കിയ വാഗ്‌ദാനങ്ങളും ഉറപ്പുകളും ജനങ്ങളെ കബളിപ്പിക്കുന്നതായിരുന്നുവെന്ന്‌ ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്‌. ഉമ്മന്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ പൊതുതെരഞ്ഞെടുപ്പിനു മുമ്പ്‌ മലയോരജനതയുടെ വോട്ടുലക്ഷ്യമാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമായിരുന്നുവെന്ന്‌ കാലം തെളിയിക്കുമെന്നും സര്‍ക്കാര്‍ അടവുനയം തുടരുകയാണെങ്കില്‍ വന്‍ ജനകീയ പ്രക്ഷോഭണത്തെ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.