Jan 29, 2014
അവധിയില്‍ പോയി മുങ്ങി പുതിയ തൊഴില്‍ വീസ ഒപ്പിച്ചു ഗള്‍ഫിലേക്ക് മടക്കം സാധ്യമാവില്ല
ജിദ്ദ: ഏതെങ്കിലും ഗള്‍ഫ്
രാജ്യത്ത് നിന്ന് റീ എന്‍ട്രി വീസ യില്‍ നാട്ടില്‍ എത്തിയതിനു ശേഷം തിരിച്ചു
മടങ്ങാത്തവര്‍ക്ക് പിന്നീട് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രവേശന അനുമതി
നിരോധിച്ച് കൊണ്ടുള്ള ജി.സി.സി നിയമം പ്രാബല്യത്തില്‍ വന്നു. സാധാരണ സ്പോണ്സര്
എക്സിറ്റ് നല്‍കിയില്ലെങ്കില്‍ ലീവിനു പോയി കാലാവധി കഴിയുമ്പോള്‍ പുതിയ വീസ
സംഘടിപ്പിച്ചു അതേ രാജ്യത്തേക്ക് തന്നെ വരുന്നത് വളരെ സാധാരണമായിരുന്നു. എന്നാല്‍
പുതിയ നിയമമനുസരിച്ച് എക്സിറ്റ് ലഭിച്ചവര്‍ക്ക് മാത്രമേ ഇനി ഗള്‍ഫിലേക്ക്
മടങ്ങാനാവു.
പുതിയ നിയം പ്രാബല്യത്തില്‍ വന്നതോടെ റീ എന്‍ട്രി വീസയില്‍ പോയി
തിരികെ തൊഴിലിടങ്ങളിലേക്ക് മടങ്ങാത്തവര്‍ക്ക് സൗദി, കുവൈറ്റ്, ബഹ്റൈന്‍,
യു.എ.ഇ, ഖത്തര്‍, തുടങ്ങിയ രാജ്യങ്ങളിലേക്ക് വിസിറ്റിംങ്ങ് വീസയില്‍ പോലും
പ്രവേശനം സാധ്യമാവില്ല. തൊഴില്‍ നിയമമോ എമിഗ്രേഷന്‍ നിയമമോ ലംഘിച്ചവര്‍ക്കും
കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്കും യാതൊരു തരത്തിലുള്ള വീസയും
നല്‍കേണ്ടതില്ലെന്നു ജി.സി.സി തീരുമാനിച്ചിട്ടുണ്ട്.
തൊഴില്‍ മേഖലയില്‍ സമരം
ചെയ്യല്‍, സ്പോണ്‍സര്‍ഷിപ്പ് മാറി ജോലി ചെയ്യല്‍, സ്പോണ്‍സര്‍മാര്‍ വീസ
ഹുറുബാക്കല്, വ്യാജ പാസ്പോര്ട്ടില് പിടിക്കപ്പെടല്‍ തുടങ്ങിയ തൊഴില്‍-
എമിഗ്രേഷന്‍ നിയമങ്ങളുടെ ലംഘനമാണ്. ജിസിസി രാജ്യങ്ങള്‍ വിദേശികളുടെ വിരലടയാളം
കമ്പ്യൂട്ടര്‍ നെറ്റവര്‍ക്ക് വഴി പരസ്പരം ബന്ധപ്പെടുത്തിയിട്ടുണ്ട്.
സൗദി
അറേബ്യയില്‍2010 ഏപ്രില്‍ 15മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമം അനുസരിച്ചു
സ്പോണ്‍സറുടെ കീഴില്‍ രണ്ടു വര്‍ഷം ജോലി പൂര്‍ത്തിയാക്കിയവര്‍ക്കേ
സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിനു അനുമതി നല്‍കുകയുള്ളു. നേരത്തെ ഒരു വര്‍ഷം
കഴിഞ്ഞവര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിനു അനുമതി
നല്‍കിയിരുന്നു.