Breaking News

Trending right now:
Description
 
Jan 28, 2014

ഭര്‍ത്താവ്‌ തീവ്രപരിചരണ വിഭാഗത്തില്‍, സഹാനുഭൂതി കാട്ടി കുഞ്ഞിനെ അമ്മയില്‍ നിന്ന്‌ തട്ടിയെടുക്കാന്‍ ശ്രമം

image


തിരുവനന്തപൂരം:മൂന്നു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ അമ്മയുടെ കയ്യില്‍ നിന്ന്‌ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്ന പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയ്‌ക്ക്‌ ആശുപത്രി ജീവനക്കാരായ രാജിയും ശ്യാമയും സഹായം നല്‌കുവാന്‍ എത്തിയപ്പോള്‍ ദൈവം അയച്ച മാലാഖമാരായണ്‌ സജ്‌ന കരുതിയത്‌.
കരമന സ്വദേശിയായ സജ്‌നയുടെ ഭര്‍ത്താവ്‌ സുന്ദരന്‍ മാസങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്‌.
പൂര്‍ണ ഗര്‍ഭിണിയായ സജ്‌നയും അമ്മ ശ്യാമയുമായിരുന്നു സഹായികളായി നിന്നത്‌.
സഹായിക്കാന്‍ ആരുമില്ലാത്ത സജ്‌നയുടെ അവസ്ഥയില്‍ മനസലിഞ്ഞല്ലായിരുന്നു രാജി സഹായിക്കാന്‍ എത്തിയതെന്ന്‌ മനസിലായത്‌ സജ്‌ന പ്രസവിച്ചു കഴിഞ്ഞപ്പോള്‍. പ്രസവത്തിനായി തൈക്കാട്‌ സ്‌ത്രീകളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സജ്‌ന എന്ന ഇരുപ്പത്തിയഞ്ചുകാരി തന്റെ കടിഞ്ഞൂല്‍ കുഞ്ഞിനു ജന്മം നല്‌കി.
ഡിസ്‌ചാര്‍ജായ സജ്‌നയും കുഞ്ഞും ഇന്നലെ ഉള്ളൂര്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രി റോഡിലെ കോര്‍പറേഷന്‍ ഗസ്റ്റ്‌ ഹൗസില്‍ മുറിയെടുത്തു. രണ്ടരയോടെ ഇവിടെ എത്തിയ രാജിയും ശ്യാമയും കുഞ്ഞിനെ ആവശ്യപ്പെട്ടു. കുഞ്ഞിനെ തന്നില്ലെങ്കില്‍ അവര്‍ ചിലവാക്കിയ പതിനായിരം രൂപ ഉടന്‍ തരണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ കുഞ്ഞിനെ വിട്ടുനല്‌കാന്‍ തയാറാകാതെ വന്നതോടെ വാക്കേറ്റമായി മാറി. ഇതോടെ ഗസ്‌റ്റ്‌ ഹൗസ്‌ ജീവനക്കാര്‍ എത്തി കാര്യങ്ങള്‍ തിരക്കിയതോടെ രാജിയും ശ്യാമയും മുങ്ങി. മെഡിക്കല്‍ കോളേജ്‌ പോലീസ്‌ സജ്‌നയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. മെഡിക്കല്‍ കോളേജിലെ ഈ.സി.ജി ടെക്‌നീഷ്യനാണ്‌ രാജിയെന്നു കണ്ടെത്തിയിട്ടുണ്ട്‌. ശ്യാമയും തൈക്കാട്‌ ആശുപത്രിയിലെ ജീവനക്കാരിയാണെന്നു പറയപ്പെട്ടുന്നു.
പെണ്‍കുഞ്ഞാണെങ്കില്‍ സജ്‌ന കുഞ്ഞിനെ വിട്ടു തരാമെന്നു സമ്മതിച്ചിരുന്നതായി പോലീസ്‌ നിഗമനം. പ്രതികള്‍ ഒളിവിലാണ്‌.