Breaking News

Trending right now:
Description
 
Jan 28, 2014

ഫാ. ഫ്രാന്‍സിസ്‌ കോലഞ്ചേരിയ്‌ക്ക്‌ കാന്‍ബറയില്‍ സ്വീകരണം നല്‍കി

image കാന്‍ബറ: വികാരി ജനറാളായി തെരഞ്ഞെടുക്കപെട്ടശേഷം ഓസ്‌ട്രലിയയില്‍ തിരിച്ചെത്തിയ ഫാ. ഫ്രാന്‍സിസ്‌ കോലഞ്ചേരിക്ക്‌ കാന്‍ബറ യാരലുംല സെന്റ്‌ പീറ്റര്‍ ചാന്നെല്‍സ്‌ പളളിയില്‍ സ്വീകരണം നല്‍കി.

ഫാ. ഫ്രാന്‍സിസ്‌ കോലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ ഫാ. വര്‍ഗീസ്‌ വാവോലില്‍, ഫാ. ജെയിംസ്‌ ആന്റണി തിരുത്തന്നെത്തി സിഎംഐ, ഫാ. ജോഷി തെക്കിനേടത്ത്‌ എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന്‌ സ്‌നേഹവിരുന്നും നടന്നു.

പുതുതായി അനുവദിക്കപെട്ട സീറോ മലബാര്‍ ഓസ്‌ട്രേലിയന്‍ രൂപതയുടെ അടിസ്ഥാനശില ആത്മീയത മാത്രമാണെന്ന്‌ നിയുക്ത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ്‌ കോലഞ്ചേരി മറുപടി പ്രസംഗത്തിനിടെ പറഞ്ഞു. ഭൗതികമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും ആത്മീയതയുടെ കാര്യത്തില്‍ രാജ്യത്തെ മറ്റു ക്രൈസ്‌തവ സമൂഹങ്ങള്‍ക്കു സീറോ മലബാര്‍ സഭാംഗങ്ങള്‍ മാതൃകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. സഹോദര സഭയായ ലത്തീന്‍ സഭയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിച്ചായിരിക്കും രൂപതയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നും അദ്ദേഹം പറഞ്ഞു.

ഫാ. വര്‍ഗീസ്‌ വാവോലില്‍, ഫാ.ജെയിംസ്‌ ആന്റണി തിരുത്തന്നെത്തി സിഎംഐ, ഫാ. ജോഷി തെക്കിനേടത്ത്‌, ഭാരവാഹികളായ ജോസഫ്‌ ലൂക്കോസ്‌, സുജി മാത്യു, ബെനഡിക്‌ട്‌ ചെറിയാന്‍ എന്നിവര്‍ സ്വീകരണത്തിന്‌ നേതൃതം നല്‍കി.