Breaking News

Trending right now:
Description
 
Jan 28, 2014

ഡാളസ്‌ ഓര്‍ത്തഡോക്‌സ്‌ സംയുക്ത കണ്‍വെന്‍ഷന്‍ ഏപ്രില്‍ 5 മുതല്‍ 7 വരെ

Johnson Punchackonam
image

മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ സൌത്ത് വെസ്റ്റു അമേരിക്കൻ ഭദ്രാസനത്തിലെ ഡാളസ് സിറ്റിയിലുള്ള ഓർത്തഡോൿസ്‌ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിലുളള പ്രഥമ ഓര്‍ത്തഡോക്‌സ്‌ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. 2014 ഏപ്രിൽ 5 മുതല്‍ 7 വരെ ഡാളസ് സെന്റു മേരീസ് ഓർത്തഡോൿസ്‌ വലിയ പള്ളിയിൽ വച്ച്‌ നടത്തപ്പെടുന്ന കണ്‍വന്‍ഷനിൽ ഫാദർ. നൈനാൻ വി .ജോർജ് മുഖ്യപ്രാസംഗികൻ ആയിരിക്കും. വിവിധ ദിവസങ്ങളിലായി ഗാനശുശ്രൂഷ, കണ്‍വന്‍ഷന്‍ പ്രസംഗങ്ങള്‍, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, മുതലായവ ഉണ്ടായിരിക്കുന്നതാണ്‌.

ഡാളസ് സിറ്റിയിലുള്ള ഓർത്തഡോൿസ്‌ ദേവാലയങ്ങളിലെ വൈദീകരുടെ നേതൃത്വത്തിൽ കണ്‍വന്‍ഷൻ ജനറൽ കണ്‍വീനറായി ഫാദർ. രാജൂ . എം. ദാനിയേൽ, ക്വയർ കോർഡിനെറ്ററായി ഫാദർ. രാജേഷ് .കെ. ജോണ്‍ എന്നിവർ പ്രവർത്തിച്ചുവരുന്നു.