Breaking News

Trending right now:
Description
 
Jan 28, 2014

മേഴ്‌സിസൈഡ്‌ റോയല്‍സ്‌ സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്‌മ നടത്തി

Biju
image മലയാള ഭാഷയെ ഇളം തലമുറയ്‌ക്ക്‌ പഠിപ്പിച്ചുകൊടുക്കാനും മലയാള സംസ്‌കാരം പരിചയപ്പെടുത്തികൊടുക്കാനുമായി രൂപം കൊടുത്ത മേഴ്‌സിസൈഡ്‌ റോയല്‍സിന്റെ സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്‌മ ജനുവരി 5-ന്‌ പ്രശസ്‌ത സാഹിത്യകാരനും പത്രപ്രവര്‍ത്തകനും യുക്‌മ സാംസ്‌കാരിക വേദി കണ്‍വീനറുമായ കാരൂര്‍ സോമന്‍ ഉദ്‌ഘാടനം ചെയ്‌തു. സമ്മേളനത്തിനുശേഷം വിരാളിലെ സര്‍ഗപ്രതിഭകളും യുകെയിലെ പ്രമുഖ സെലിബ്രിറ്റികളും കലാപ്രതിഭകളും ചേര്‍ന്നൊരുക്കിയ കലാവിരുന്നും ഉണ്ടായിരുന്നു.

റോയല്‍ മലയാളം സ്‌കൂളിന്റെ പുതിയ ബാച്ചിലേയ്‌ക്കുള്ള പ്രവേശനവും ക്രിസ്‌മസ്‌ പുതുവത്സരാഘോഷങ്ങളും ഇതോടൊനുബന്ധിച്ച്‌ നടന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 07970944925