Breaking News

Trending right now:
Description
 
Jan 28, 2014

ടൗണ്‍സ്‌വില്‍ മലയാളി അസോസിയേഷന്‍ ക്രിസ്‌മസ്‌, പുതുവത്സരം ആഘോഷിച്ചു

George Thomas
image
ടൗണ്‍സ്‌വില്‍ മലയാളി അസോസിയേഷന്‍ ക്രിസ്‌മസ്‌, പുതുവത്സരം ആഘോഷിച്ചു. ഇതോടനുബന്ധിച്ചു നടന്ന യൂത്ത്‌ സെമിനാറിന്റെ ഉദ്‌ഘാടനം ടൗണ്‍സ്‌വില്‍ മേയര്‍ ജെന്നിഹില്‍ നിര്‍വഹിച്ചു. പ്രസിഡന്റ്‌ ബിജു അക്കാംപറമ്പില്‍ സ്വാഗതം ആശംസിച്ചു.
കത്തീഡ്രല്‍ ക്വെയര്‍ ഗ്രൂപ്പ്‌ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു.
ക്രിസ്‌മസ്‌ സന്ദേശം നല്‍കിയത്‌ ഫാദര്‍ ചാള്‍സാണ്‌. ഇതോടൊപ്പം കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
ഫാദര്‍ ജോണ്‍ കുന്നത്ത്‌ മടപ്പള്ളില്‍, ഫാദര്‍ ജോസ്‌ കോയിക്കലേത്ത്‌ എന്നിലര്‍ ചടങ്ങില്‍ പങ്കെടുത്തു. വൈസ്‌ പ്രസിഡന്റ്‌ ബിനു കെ ജേക്കബ്‌ നന്ദി പറഞ്ഞു.
സെക്രട്ടറി അനില്‍ മാത്യു, കമ്മിറ്റി അംഗങ്ങളായ ലൂക്കോസ്‌ കുര്യാക്കോസ്‌, തോമാച്ചന്‍, ഷിബു തോമസ്‌, കുര്യാക്കോസ്‌ തോപ്പില്‍, ഷിജു പൗലോസ്‌, ബിന്ദു ബിനോയ്‌, ലിന്റു ടിബി എന്നിവരാണ്‌ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചത്‌.