Breaking News

Trending right now:
Description
 
Jan 28, 2014

വായ്‌പാ പലിശ വര്‍ധിക്കും

image മുംബൈ: റിസര്‍വ്‌ ബാങ്ക്‌ പുതിയ വായ്‌പാ നയം പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകള്‍ക്ക്‌ റിസര്‍വ്‌ ബാങ്ക്‌ നല്‍കുന്ന വായ്‌പയുടെ പലിശയായ റിപ്പോ നിരക്ക്‌ കാല്‍ ശതമാനം വര്‍ധിപ്പിച്ച്‌ എട്ടു ശതമാനമാക്കി. ഈ വര്‍ധനവ്‌ ഭവന, വാഹന വായ്‌പകളുടെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ കാരണമാകും. വാണിജ്യ ബാങ്കുകള്‍ അധിക ധനം റിസര്‍വ്‌ ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ നല്‍കുന്ന പലിശയായ റിവേഴ്‌സ്‌ റിപ്പോ നിരക്കും കാല്‍ ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ റിവേഴ്‌സ്‌ റിപ്പോ നിരക്ക്‌ എഴു ശതമാനമാകും.

പണപ്പെരുപ്പം നിയന്ത്രണവിധേയമായിട്ടില്ലെന്നതിനാലാണ്‌ റിപ്പോ നിരക്കുകള്‍ കൂട്ടിയതെന്ന്‌്‌ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ രഘുറാം രാജന്‍ വ്യക്തമാക്കി. പലിശ നിരക്കുകള്‍ ഇനിയും വര്‍ധിപ്പിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

റിസര്‍വ്‌ ബാങ്ക്‌ വായ്‌പാനയ പ്രഖ്യാപനത്തിനു മുന്‍പ്‌ ഉയര്‍ന്നു നിന്നിരുന്ന ഓഹരി സൂചികകള്‍ ഇടിഞ്ഞു. സെന്‍സെക്‌സ്‌ 40 പോയിന്റും നിഫ്‌റ്റി 15 പോയിന്റും ഇടിഞ്ഞാണ്‌്‌ വ്യാപാരം തുടരുന്നത്‌.