Breaking News

Trending right now:
Description
 
Jan 28, 2014

ഇനി ട്രക്കുകള്‍ക്കും റേസിംഗ്‌!

ടി വണ്‍ പ്രൈമ ട്രക്ക്‌ റേസിംഗ്‌ ചാംപ്യന്‍ഷിപ്പുമായി ടാറ്റാ മോട്ടോഴ്‌സ്‌
image ഇന്ത്യയിലെ ആദ്യ ട്രക്ക്‌ റേസിംഗ്‌ ചാംപ്യന്‍ഷിപ്പിന്‌ ടാറ്റാ മോട്ടോഴ്‌സ്‌ തുടക്കമിടുന്നു. ഈ വര്‍ഷം മാര്‍ച്ച്‌ 23ന്‌ ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ്‌ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ്‌ ടി വണ്‍ പ്രൈമ ട്രക്ക്‌ റേസിംഗ്‌ ചാംപ്യന്‍ഷിപ്പ്‌ അരങ്ങേറുക.


ബ്രിട്ടീഷ്‌ ട്രക്ക്‌ റേസിംഗ്‌ അസോസിയേഷന്റെ മാനദണ്‌ഡങ്ങള്‍ക്കനുസരിച്ച്‌ നടത്തുന്ന ചാംപ്യന്‍ഷിപ്പില്‍ റേസിംഗിനായി പ്രത്യേകം തയ്യാറാക്കിയ 12 ടാറ്റാ പ്രൈമ ട്രക്കുകളാണ്‌ പങ്കെടുക്കുന്നത്‌. ബ്രിട്ടീഷ്‌ ട്രക്ക്‌ റേസിംഗ്‌ ചാംപ്യന്‍ഷിപ്പിലും യൂറോപ്യന്‍ ട്രക്ക്‌ റേസിംഗ്‌ ചാംപ്യന്‍ഷിപ്പിലും പങ്കെടുത്തിട്ടുള്ള പ്രഗത്ഭരായ അന്തര്‍ദേശീയ ഡ്രൈവര്‍മാരാണ്‌ മത്സരത്തില്‍ പങ്കെടുക്കാനെത്തുന്നത്‌. 



കുമ്മിന്‍സ്‌, വാബ്‌കോ, ജെകെ ടയേഴ്‌സ്‌, കാസ്‌ട്രോള്‍, ആക്‌സെഞ്ച്വര്‍ എന്നിവരാണ്‌ മു ഖ്യ സ്‌പോണ്‍സര്‍മാര്‍. ടാറ്റാ സ്റ്റീല്‍, സെറ്റ്‌കോ ഓട്ടോമോട്ടീവ്‌, ആര്‍എസ്‌ബി ഗ്രൂപ്പ്‌, റാണെഗ്രൂപ്പ്‌ എന്നിവര്‍ സഹ സ്‌പോണ്‍സര്‍മാരാണ്‌. രണ്ടു തവണ ബ്രിട്ടീഷ്‌ ട്രക്ക്‌ റേസിംഗ്‌ ചാംപ്യനായ സ്റ്റീവ്‌ ഹോണ്‍ ആണ്‌ ചാംപ്യന്‍ഷിപ്പിലെ മുഖ്യതാരം.