Breaking News

Trending right now:
Description
 
Jan 28, 2014

അക്ഷരങ്ങളിലെ അതിശയിപ്പിക്കുന്ന ശില്‌പഭംഗിയുമായി ഭട്ടതിരി

യെലാക്കിം ഒമര്‍
image അക്ഷരങ്ങളുടെ വിന്യാസത്തിന്‌ ഇത്ര കലാമേന്മയുണ്ടോ എന്ന്‌ ഒരു നിമിഷം ചിന്തിക്കുന്നവരെ അതിശയിപ്പിക്കുന്നതാണ്‌്‌ ഭട്ടതിരിയുടെ വിരലുകളില്‍ നിന്ന്‌ ഉരുത്തിരിയുന്ന കൈപ്പട. ഈ അക്ഷരക്കൂട്ടങ്ങളെ സാധാരണക്കാര്‍ക്ക്‌ അടുത്തുകാണുന്നതിന്‌ കചടതപ എന്ന പേരില്‍ പ്രദര്‍ശനമൊരുങ്ങുകയാണ്‌. തൃശൂര്‍ ലളിതകലാ അക്കാദമി ആര്‍ട്ട്‌ ഗാലറിയില്‍ ഫെബ്രുവരി മൂന്നുവരെയാണ്‌ പ്രദര്‍ശനം. കേരള സംഗീതനാടക അക്കാദമിയാണ്‌ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്‌.

ഒരുകാലത്ത്‌ അച്ചുനിരത്തിന്റെയും ടൈപ്പ്‌ റൈറ്ററിന്റെയും അക്ഷരവടിവുകള്‍ മാത്രം കണ്ടു ശീലിച്ചിരുന്ന മലയാളികളുടെ മനസിലേയ്‌ക്ക്‌ അക്ഷരക്കൂട്ടങ്ങളുടെ ശില്‍പ്പഭംഗികൊണ്ട്‌ അതിശയിപ്പിക്കുകയായിരുന്നു ഭട്ടതിരി. സുന്ദരമായ കൈയക്ഷരം എന്നതല്ല ഓരോ അക്ഷരത്തിലും നിറഞ്ഞുവിളയാടിയ ക്രിയാത്മകതയാണ്‌ ഭട്ടതിരിയുടെ എഴുത്തുകളെ വേറിട്ടു നിര്‍ത്തിയത്‌. മലയാള പുസ്‌തകങ്ങളും സിനിമാ ടൈറ്റിലുകളും മലയാളിയുടെ മനസില്‍ തെളിഞ്ഞുനില്‍ക്കുന്ന ഭട്ടതിരിയുടെ അക്ഷരങ്ങളായാണ്‌. 



മലയാളത്തില്‍ ആദ്യമായാണ്‌ അക്ഷരക്കൂട്ടങ്ങള്‍ക്കു മാത്രമായി കാലിഗ്രഫി പ്രദര്‍ശനമൊരുക്കിയത്‌ ഭട്ടതിരിയാണ്‌ എന്നത്‌ കചടതപയെ വേറിട്ടു നിര്‍ത്തുന്നു. കംപ്യൂട്ടര്‍ കൊട്ട്‌ മാത്രം അവശേഷിക്കുന്ന ഇക്കാലത്ത്‌ നല്ല കൈയക്ഷരങ്ങള്‍തന്നെ മറന്നുതുടങ്ങുകയാണ്‌. പുതിയ തലമുറയ്‌ക്ക്‌ ശരിക്കുമൊരു അതിശയക്കാഴ്‌ചയാണ്‌ ഈ പ്രദര്‍ശനം. ഒന്നു കണ്ടുപോകാം എന്നു കരുതി വരുന്നവര്‍ പോലും മണിക്കൂറുകള്‍ ചെലവിട്ട്‌ കാണുന്നുവെന്നതാണ്‌ ജനുവരി 27-ന്‌ ആരംഭിച്ച പ്രദര്‍ശനത്തിന്റെ പ്രത്യേകത. കുട്ടികളെ കൂട്ടി വന്ന്‌ കചടത കാണാന്‍ ഉത്സാഹിക്കുന്നുവെന്നതും എടുത്തുപറയണം. 




കൈപ്പടകളരി എന്ന പേരില്‍ അക്ഷരങ്ങള്‍ അഭ്യസിപ്പിക്കുന്നതിന്‌ ഭട്ടതിരി കുട്ടികള്‍ക്കായി ക്ലാസുകള്‍ സംഘടിപ്പിക്കാറുണ്ട്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 0471 232 1799, nbhattathiri@gmail.com