Breaking News

Trending right now:
Description
 
Jan 28, 2014

ഇന്ത്യന്‍താരം സൈന നെഹ്‌വാളിന്‌ ബാഡ്‌മിന്റണ്‍ കിരീടം

image പതിനഞ്ചു മാസത്തെ ഇടവേളയ്‌ക്കു ശേഷം ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ ആദ്യ അന്താരാഷ്ട്ര ബാഡ്‌മിന്റണ്‍ കിരീടത്തില്‍ മുത്തമിട്ടു. ഇന്ത്യന്‍ ഗ്രാന്‍ഡ്‌ പ്രീ ഗോള്‍ഡില്‍ നാട്ടുകാരിയായ പി.വി. സിന്ധുവിനെ ഫൈനലില്‍ കീഴടക്കിയാണ്‌ സൈന കിരീട വറുതിക്ക്‌ അറുതി വരുത്തിയത്‌. തന്റെ കിരീട നേട്ടം പരിശീലകന്‍ പത്മഭൂഷണ്‍ പി. ഗോപിചന്ദിനും മാതാപിതാക്കള്‍ക്കും സമര്‍പ്പിക്കുന്നുവെന്ന്‌ വിജയശേഷം സൈന പറഞ്ഞു. 2012 ഒക്ടോബറില്‍ ഡെന്മാര്‍ക്ക്‌ ഓപ്പണ്‍ കിരീടം നേടിയ ശേഷം ലോക റാങ്കിംഗില്‍ ഇപ്പോള്‍ ഒമ്പതാം സ്ഥാനത്തുള്ള സൈനയ്‌ക്ക്‌ മറ്റ്‌ ടൂര്‍ണമെന്റ്‌ വിജയങ്ങളൊന്നും സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല. ചില ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ പോലും ഇടംപിടിക്കാനാകാതെ മടങ്ങേണ്ടി വന്ന സൈന സിന്ധുവിനെതിരേ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ്‌ (21-14, 21-17) വിജയിച്ചത്‌. മത്സരം 40 മിനിറ്റ്‌ മാത്രമേ നീണ്ടുള്ളൂ. 2009ലാണ്‌ ഇതിന്‌ മുമ്പ്‌ 2009ലാണ്‌ സൈന ഇന്ത്യന്‍ ഓപ്പണ്‍ ഗ്രാന്‍ഡ്‌ പ്രീ നേടിയിട്ടുള്ളത്‌. ഈ തിരിച്ചുവരവ്‌ അത്ര എളുപ്പമായിരുന്നില്ല. ഗോപി സാറിനൊപ്പം കടുത്ത പരിശീലനം നടത്തിയതാണ്‌ വിജയത്തിലെത്തിച്ചത്‌ അതിനാല്‍ത്തന്നെ വിജയം ഗോപിസാറിന്‌ അവകാശപ്പെട്ടതാണ്‌ സൈന പറഞ്ഞു.