Breaking News

Trending right now:
Description
 
Jan 27, 2014

ഫേസ്‌ബുക്കിലൂടെ വ്യക്തിഹത്യ: കൊച്ചിയില്‍ യുവതി ആത്മഹത്യ ചെയ്‌തു

image
ഫേസ്‌ബുക്ക്‌ വഴി അധിക്ഷേപിച്ചതില്‍ മനംനൊന്ത്‌ ആലപ്പുഴ തോട്ടപ്പള്ളി സ്വദേശിയായ വിജിത എന്ന വീട്ടമ്മ ആത്മഹത്യ ചെയ്‌തു.
ഭര്‍ത്താവിനൊപ്പം കൊച്ചിയിലെ ചിറ്റൂരില്‍ താമസിക്കുകയായിരുന്നുവീട്ടമ്മ. യുവതിയുടെ സഹോദരനുമായി സാമ്പത്തിക ഇടപ്പാടുണ്ടായിരുന്ന രതീഷ്‌ എന്നയാള്‍അശ്ലീല സന്ദേശങ്ങളും വ്യക്തിഹത്യ നടത്തുന്ന പരാമര്‍ശങ്ങളും അടങ്ങുന്ന പോസ്‌റ്റുകള്‍ ഫേസ്‌ ബുക്കു വഴി പ്രചരിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു മാസമായി വീട്ടമ്മയ്‌ക്കെതിരെ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നു.
ഇതിനെ തുടര്‍ന്നു വീട്ടമ്മയും ഭര്‍ത്താവും ചേരാനല്ലൂര്‍ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‌കിയെങ്കിലും പോലീസ്‌ കേസെടുക്കാതെ ഇവരെ മടക്കി അയക്കുകയായിരുന്നു. പിന്നീട്‌ ജില്ലാ സുപ്രണ്ടിനും പരാതി നല്‌കി.
പരാതിക്ക്‌ പോയാല്‍ ഭാവിയില്‍ മറ്റുവിഷയങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു പോലീസ്‌ ഭാഷ്യം.

തുടര്‍ന്നു പോലീസില്‍ നിന്ന്‌ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നു വീട്ടമ്മ ഹൈകോടതിയെ സമീപിച്ചു. സംഭവത്തില്‍ ഇടപ്പെട്ട കോടതി സംഭവത്തെക്കുറിച്ച്‌ റിപ്പോര്‍ട്ടു നല്‌കാന്‍ പോലീസിനോട്‌ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം യുവതിയെയും രതീഷിനെയും ചേരാനെല്ലൂര്‍ പോലീസ്‌ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി. അവിടെ വച്ചു പോലീസ്‌ യുവതിയോടു മോശമായി പെരുമാറിയെന്നാണ്‌ വിവരം. ഇതില്‍ മനംനൊന്താണ്‌ യുവതി ആത്മഹത്യ ചെയ്‌തത്‌. ആലപ്പുഴജില്ലയിലെ ഒരു എംഎല്‍എയുടെ സുഹൃത്തായതുകൊണ്ടാണു പോലീസ്‌ കേസെടുക്കാതെ വിട്ടതെന്നു വീട്ടുകാരും സുഹൃത്തുക്കളും ആരോപിക്കുന്നു.