Breaking News

Trending right now:
Description
 
Jan 27, 2014

ഫ്രണ്ട്‌സ്‌ ഓഫ്‌ ചങ്ങനാശേരിയുടെ കുടുംബസംഗമവും പുതുവത്സരാഘോഷവും

image ജര്‍മനിയിലെ സാംസ്‌കാരിക ചാരിറ്റി സംഘടനയായ ഫ്രന്റ്‌്‌സ്‌ ഓഫ്‌ ചങ്ങനാശേരി ജര്‍മന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കുടുംബസംഗമവും പുതുവത്സരാഘോഷവും നടത്തി.

കൊളോണ്‍ നഗരത്തിനടുത്തുള്ള ലെവര്‍കുസന്‍ സെന്റ്‌ മിഷായേല്‍ ദേവാലയത്തില്‍ ജനുവരി 18 ശനിയാഴ്‌ച ആയിരുന്നു പരിപാടികള്‍. ഫാ.ജേക്കബ്‌ ആലയ്‌ക്കല്‍ സിഎംഐ കാര്‍മികത്വം വഹിച്ച ദിവ്യബലിയായിരുന്നു ആദ്യം. തുടര്‍ന്ന്‌ പാരിഷ്‌ ഹാളില്‍ സമ്മേളനം തുടങ്ങി. ജര്‍മനിയിലെ മൂന്നാം തലമുറക്കാരനായ ഷൗണ്‍ കോയിക്കേരില്‍ പ്രാര്‍ഥനാ ഗാനം ആലപിച്ചു. എഫ്‌ഒസി ജര്‍മന്‍ കൗണ്‍സില്‍ പ്രസിഡന്റ്‌ സെബാസ്റ്റ്യന്‍ കരിമ്പില്‍ സ്വാഗതം ആശംസിച്ചു. എഫ്‌ഒസി സ്ഥാപകനും ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ചെയര്‍മാനുമായിരുന്ന പരേതനായ സെബാസ്റ്റ്യന്‍ ചക്കുപുരയ്‌ക്കല്‍, എഫ്‌ഒസി അംഗമായിരുന്ന കഴിഞ്ഞ വര്‍ഷം മരിച്ച ഡൂയീസ്‌ബുര്‍ഗിലെ ജെയിംസ്‌ സെബാസ്റ്റ്യന്‍ എന്നിവരുടെ ആത്‌മാവിന്‌ നിത്യശാന്തി നേര്‍ന്ന്‌ യോഗം ഒരു മിനിറ്റ്‌ മൗനം ആചരിച്ചു.

മുഖ്യാതിഥിയായിരുന്ന ഫാ.ജേക്കബ്‌ ആലയ്‌ക്കല്‍ സിഎംഐ, എഫ്‌ഒസി ജര്‍മന്‍ കൗണ്‍സില്‍ പ്രസിഡന്റ്‌ സെബാസ്റ്റ്യന്‍ കരിമ്പില്‍, എഫ്‌ഒസി ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ വൈസ്‌ ചെയര്‍മാന്‍ ഗ്രിഗറി മേടയില്‍ എന്നിവര്‍ ഭദ്രദീപം തെളിച്ച്‌ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു.

ഫാ.ജേക്കബ്‌ ആലയ്‌ക്കല്‍, ജോസ്‌ കെ, ഗ്രിഗറി മേടയില്‍, ജോളി എം പടയാട്ടില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ജര്‍മനിയിലെ മൂന്നാം തലമുറക്കാരായ ഇഷാനി ചിറയത്തിന്റെ നൃത്തം, ഷൗണ്‍, നേഹ, നോബിള്‍ കോയിക്കേരില്‍ എന്നിവരുടെ ആക്‌ഷന്‍ സോംഗ്‌ എന്നിവയും ജെയിംസ്‌ പാത്തിക്കന്‍, നേഹ കോയിക്കേരില്‍, മാത്യൂസ്‌ കണ്ണങ്കേരില്‍, ജോസ്‌ കവലേച്ചിറ തുടങ്ങിയവരുടെ ഗാനാലാപനവും ഗായകരായ പിന്റോ ചിറയത്ത്‌, ജിസില്‍ കടമ്പാട്‌ എന്നിവര്‍ എത്‌നിക്‌ ട്യൂണ്‍സിന്റെ ബാനറില്‍ നടത്തിയ ഗാനമേള എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടായിരുന്നു.

എഫ്‌ ഒസി ജനറല്‍ സെക്രട്ടറി ജോസുകുട്ടി കളത്തില്‍പ്പറമ്പില്‍ നന്ദി പ്രകാശിപ്പിച്ചു.