
ഈവര്‍ഷത്തെ പത്മപ്രഭാ സാഹിത്യപുരസ്കാരത്തിന് നോവലിസ്റ്റും സ്ത്രീ വിമോചന-പാരിസ്ഥിതിക പ്രവര്‍ത്തകയുമായ സാറാ ജോസഫ് അര്‍ഹയായി. 75000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഡിസംബറില്‍ കല്പറ്റയില് നടക്കുന്ന ചടങ്ങില്‍ പുരസ്കരം സമ്മാനിക്കും. സാസ്കാരികപ്രവര്‍ത്തനം രാഷ്ട്രീയ നിരപേക്ഷമല്ലെന്നും എഴുത്ത് അരാഷ്ട്രീയമല്ലെന്നും മലയാള വായനയെ ബോധ്യപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച എഴുത്തുകാരിയാണ് സാറാ ജോസഫെന്ന് കെ.പി.രാമനുണ്ണി അധ്യക്ഷനായ പുരസ്കാര നിര്‍ണയസമിതി വിലയിരുത്തി. വിവിധ കോളജുകളില്‍ അധ്യാപികയായി ജോലിനോക്കിയിട്ടുണ്ട്. അലാഹയുടെ പെണ്മക്കള്, മാറ്റാത്തി, ആതി, ഒതപ്പ്, ഊരുകാവല്‍ തുടങ്ങിയവയാണ് പ്രധാന നോവലുകള്‍.