Breaking News

Trending right now:
Description
 
Jan 27, 2014

ഏറ്റവും ഉയര്‍ന്ന സാങ്കേതിക വിദ്യയുമായി നാനോ ട്വിസ്‌റ്റ്‌

image ചെറുകാറായ നാനോയുടെ പുതിയ വേര്‍ഷന്‍ - ട്വിസ്റ്റ്‌ - ടാറ്റാ കമ്പനി അവതരിപ്പിച്ചു. ഏറ്റവും ഉയര്‍ന്ന സാങ്കേതിക വിദ്യയും ഡിസൈന്‍ എന്‍ജിനിയറിംഗും ചേര്‍ന്നതാണ്‌ ട്വിസ്റ്റ്‌ എന്ന്‌ ടാറ്റാ മോട്ടോഴ്‌സ്‌ പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ്‌ യൂണിറ്റ്‌ മേധാവി രഞ്‌ജിത്‌ യാദവ്‌ പറഞ്ഞു. ഉപയോക്‌താക്കളുടെ ഡ്രൈവിംഗ്‌ അനുഭവത്തെ മാറ്റുന്നതാണ്‌ പുതിയ കാര്‍ എന്ന്‌ കമ്പനി അവകാശപ്പെടുന്നു. ഏറ്റവും മികച്ച ഇലക്‌ട്രിക്‌ പവര്‍ അസിസ്റ്റഡ്‌ സ്റ്റിയറിംഗ്‌ (ഇപിഎഎസ്‌) ആണ്‌ ട്വിസ്റ്റിന്റെ മുഖ്യസവിശേഷത. വളരെ തിരക്കേറിയ നിരത്തുകളിലും പാര്‍ക്കിംഗ്‌ അവസരങ്ങളിലും ഏറ്റവും പ്രയോജനപ്പെടുന്നതാണ്‌ ഈ സ്റ്റിയറിംഗ്‌. 624 സിസി മള്‍ട്ടി പോയിന്റ്‌ ഫ്യൂവല്‍ ഇന്‍ജക്‌ഷന്‍, വാട്ടര്‍ കൂള്‍ഡ്‌, 2 സിലിണ്ടര്‍ വീതമുള്ള 2 സിലിണ്ടര്‍ ഗാസൊലിന്‍ എന്‍ജിനാണ്‌ ട്വിസ്റ്റിന്‌. 4 സ്‌പീഡ്‌ മാനുവല്‍ ട്രാന്‍സ്‌മിഷന്‍. 38 പിഎസ്‌, 51 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്ക്‌. ഏറ്റവും ഇന്ധനക്ഷമതയാര്‍ന്ന പെട്രോര്‍ കാര്‍- 25.4 കിലോമീറ്റര്‍. ഡാംസണ്‍ പര്‍പ്പിള്‍, പേള്‍ വൈറ്റ്‌, റോയല്‍ ഗോള്‍ഡ്‌, പപ്പായ ഓറഞ്ച്‌, മീറ്റിയോര്‍ സില്‍വര്‍, ഡാസല്‍ ബ്ലൂ നിറങ്ങളില്‍ ലഭിക്കും. മുമ്പുണ്ടായിരുന്ന എല്‍എക്‌സ്‌ വേര്‍ഷനു പകരും എക്‌സ്‌ടി ആയിരിക്കും കൂടിയത്‌. ഇതില്‍ ഡാസല്‍ ബ്ലൂ ഒഴികെയുള്ളവയ്‌ക്ക്‌ ഉള്ളില്‍ സ്‌പോര്‍ട്ടി ബ്ലാക്ക്‌ ഉണ്ടായിരിക്കും. 2.36 ലക്ഷം രൂപയാണു ഡല്‍ഹി എക്‌സ്‌ഷോറൂം വില.