Breaking News

Trending right now:
Description
 
Jan 26, 2014

ആര്‍ത്തവവിരാമം ലൈംഗിക ജീവിതത്തിന്റെ അവസാനമല്ല

image ആര്‍ത്തവ വിരാമത്തോടെ ലൈംഗിക ജീവിതത്തിന്റെ ആസ്വാദ്യത പൂര്‍ണമായും നഷ്‌ടപ്പെടുമോ? വീട്ടമ്മമാരില്‍ പലരുടെയും സംശയമാണിത്‌. ആര്‍ത്തവവിരാമമെന്നാല്‍ ലൈംഗിക ജീവിതത്തിന്റെ അവസാനമല്ലെന്ന്‌ ആദ്യമേ തിരിച്ചറിയുക. ആര്‍ത്തവവിരാമശേഷവും ലൈംഗികതയിലെ പഴയ ആസ്വാദ്യത നഷ്‌ടപ്പെടാതെ കാത്തുസൂക്ഷിക്കാം. ആര്‍ത്തവവിരാമം എത്തുമ്പോള്‍ സ്‌ത്രീകള്‍ക്കു പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാറുണ്ട്‌. തലവേദന, വിഷാദം, തലചുറ്റല്‍, അമിതവിയര്‍പ്പ്‌, ശരീരത്തിനു ചൂട്‌, ഉറക്കക്കുറവ്‌ എന്നിങ്ങനെ. ഇതുകൂടാതെ, ലൈംഗികതയുമായി ബന്ധപ്പെട്ട ശാരീരിക മാറ്റങ്ങളുമുണ്ടാകും. യോനിയില്‍ ലൂബ്രിക്കേഷന്‍ കുറയുക, യോനീ നാളം ചുരുങ്ങുക, യോനീ ഭിത്തി നേര്‍ത്തതാവുക, സ്‌തനങ്ങള്‍ക്കു ഇടിച്ചിലുണ്ടാവുക തുടങ്ങിയ ലക്ഷണങ്ങളാണവ. ഈസ്‌ട്രജന്‍ ഹോര്‍മോണിന്റെ കുറവു മൂലമാണ്‌ ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നത്‌. യോനിയിലെ ലൂബ്രിക്കേഷന്റെ കുറവിനു പരിഹാരമായി കെ-വൈ ജെല്ലി ഉപയോഗിക്കാം. ആദ്യം പറഞ്ഞ ശാരീരിക ലക്ഷണങ്ങള്‍ വല്ലാത്ത ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്നുവെങ്കില്‍ ഡോക്‌ടറെ കണ്ടു ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ്‌ തെറാപ്പിക്കു വിധേയമാകാം. ഏതായാലും ആര്‍ത്തവവിരാമം ആയതോടെ ലൈംഗികജീവിതം തീര്‍ന്നുവെന്ന മനോഭാവം വേണ്ട. പങ്കാളിയുമായി സഹകരിച്ചു ലൈംഗികജീവിതം ആസ്വദിക്കാവുന്നതേയുള്ളൂ. പങ്കാളിയുടെ ഭാഗത്തു നിന്നും മനസറിഞ്ഞുള്ള പെരുമാറ്റം ഉണ്ടാകണം എന്ന കാര്യവും പ്രധാനമാണ്‌. ആര്‍ത്തവവിരാമഘട്ടത്തില്‍ സ്‌ത്രീകള്‍ക്കുണ്ടാകുന്ന മാറ്റങ്ങളെപ്പറ്റി പങ്കാളി ബോധവാനാകണം. അവര്‍ക്കു മാനസികമായ താങ്ങു നല്‍കുകയും വേണം. അങ്ങനെയെങ്കില്‍ ലൈംഗികജീവിതവും പ്രശ്‌നരഹിതമായിരിക്കും.