Breaking News

Trending right now:
Description
 
Jan 26, 2014

എടിഎമ്മിലൂടെ ഇനി പാലും; ഒരുസമയം 150 കവര്‍ പാല്‍

image പണം മാത്രമല്ല എടിഎമ്മിലൂടെ ലഭിക്കുന്നതെന്ന്‌ അമുല്‍ കാണിച്ചുതന്നിരിക്കുകയാണ്‌. പാലും ചോക്ക്‌ലേറ്റും പാനീയങ്ങളുമൊക്കെ എടിഎമ്മിലൂടെ കിട്ടാന്‍ അവസരമൊരുക്കുകയാണ്‌ അമുല്‍ കമ്പനി. 24 മണിക്കൂറും പണം ലഭിക്കുന്ന ഓട്ടോമാറ്റിക്‌ ടെല്ലര്‍ മെഷീന്‍ പോലെ എനി ടൈം മില്‍ക്ക്‌ മെഷീനാണ്‌ പാലിനായി അമുല്‍ ഒരുക്കിയിരിക്കുന്നത്‌. ഇന്ന്‌ ആദ്യ എടിഎം ഗുജറാത്തിലെ ആനന്ദ്‌ ടൗണിലെ അമുല്‍ ഡയറിക്കു മുന്നില്‍ പ്രവര്‍ത്തനം ആരംഭിക്കും. ആനന്ദ്‌ ജില്ലയിലെ 1100 ഗ്രാമങ്ങളില്‍ ഇത്തരത്തിലുള്ള എടിഎമ്മുകള്‍ സ്ഥാപിക്കും. വിലയായി പത്തുരൂപയുടെ കറന്‍സി നോട്ട്‌ യന്ത്രത്തിലെ സെന്‍സര്‍ റീഡ്‌ ചെയ്യുന്നതോടെ 300 മില്ലി പാല്‍ കവര്‍ ഉപയോക്‌താവിനു ലഭിക്കും. ശീതീകരണിയോടെയുള്ള എടിഎമ്മില്‍ ഒരുസമയം 150 കവര്‍ പാല്‍ ലഭിക്കും.