Breaking News

Trending right now:
Description
 
Jan 25, 2014

ദൈവത്തിന്റെ ഖജനാവിലും മാന്ദ്യം, അമൃത- ക്രാഫ്‌റ്റ്‌ നഴ്‌സുമാര്‍ നാളെ മുതല്‍ രാപകല്‍ സമരം ആരംഭിക്കും

image
തൃശൂര്‍: അമൃതയിലും ക്രാഫ്‌റ്റിലും നടക്കുന്ന നഴ്‌സിംഗ്‌ സമരത്തിന്‌ പുതിയ ഘട്ടത്തിലേക്ക്‌. നാളെ മുതല്‍ തൃശൂര്‍ കളക്ടറേറ്റിനു മുന്നില്‍ അമൃത-ക്രാഫ്‌റ്റ്‌ ഹോസ്‌പിറ്റലുകളിലെ നഴ്‌സുമാരോട്‌ കാണിക്കുന്ന വിവേചനത്തിനെതിരെ യുണൈറ്റഡ്‌ നഴ്‌സസ്‌ രാപകല്‍ സമരം ആരംഭിക്കും.

അമൃതയില്‍ നഴ്‌സുമാര്‍ക്ക്‌ നിശ്ചയിച്ച അടിസ്ഥാന ശമ്പളം നല്‌കാതെയും പിരിച്ചു വിട്ടുമാണ്‌ അമൃത മാനേജ്‌മെന്റ്‌ നഴ്‌സുമാരോട്‌ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നത്‌. നഴ്‌സുമാര്‍ക്ക്‌ ശമ്പളം നല്‌കാന്‍ അമൃതയില്‍ പണമില്ലെന്നാണ്‌ മാനേജ്‌മെന്റ്‌ അവകാശപ്പെടുന്നത്‌.

 

ക്രാഫ്‌റ്റ്‌ സമരം ഒത്തുതീര്‍പ്പാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ സര്‍ക്കാര്‍ സഹായത്തോടെ ഹോസ്‌പിറ്റലുകള്‍ തകര്‍ക്കുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌.

നഴ്‌സിംഗ്‌ സമരത്തിന്‌ നിലവില്‍ ട്രെന്‍ഡില്ലെന്നും അവകാശപ്പെട്ടു മാധ്യമങ്ങളും സമരത്തെ തഴയുന്നത്‌. എന്നാല്‍ കോടിക്കണക്കിന്‌ രൂപ വരുമാനമുള്ള പരസ്യങ്ങള്‍ നല്‌കുന്നവയാണ്‌ ഈ സ്ഥാപനങ്ങള്‍ എന്നതാണ്‌ വസ്‌തുത. സര്‍ക്കാരും പ്രതിപക്ഷവും വോട്ടു ബാങ്കും പണവും ലക്ഷ്യവച്ചു സമരത്തെ കണ്ടില്ലെന്നു നടിക്കുകയാണ്‌.