Breaking News

Trending right now:
Description
 
Jan 25, 2014

ഗുണനിലവാരമില്ലാത്ത ഇന്ത്യന്‍ മരുന്ന്‌ അമേരിക്കയില്‍ നിരോധിച്ചു

image ഇന്ത്യന്‍ മരുന്നു നിര്‍മാണ കമ്പനിയായ റാന്‍ബാക്‌സിയുടെ മരുന്നുകള്‍ക്ക്‌ അമേരിക്കയില്‍ നിരോധനം. പഞ്ചാബിലെ തോന്‍സാ യൂണിറ്റില്‍ അമേരിക്കന്‍ വിപണിയിലേക്ക്‌ നിര്‍മിക്കുന്ന മരുന്ന്‌ ഉത്‌പന്നങ്ങളാണ്‌ അമേരിക്കന്‍ ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്‌ വിഭാഗം നിരോധിച്ചിരിക്കുന്നത്‌. മരുന്ന്‌ ഉത്‌പാദനത്തിനുള്ള മാനദണ്‌ഡങ്ങള്‍ ലംഘിച്ചതിനാണ്‌ നിരോധനം. പഞ്ചാബിലെ യൂണിറ്റില്‍ നിര്‍മിക്കുന്ന മരുന്നുകള്‍ക്ക്‌ ഗുണനിലവാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ്‌ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്‌. ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ അമേരിക്കന്‍ ഉപഭോക്താക്കളില്‍ എത്തുന്നത്‌ തടയുന്നതിനു വേണ്ടിയാണ്‌ യുഎസിന്റെ നടപടി. എഫ്‌ഡിഐ അധികൃതര്‍ മരുന്ന്‌ നിര്‍മാണ യൂണിറ്റില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നാണ്‌ നടപടി. മരുന്ന്‌ നിര്‍മാണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ റാന്‍ബാക്‌സി ഉത്‌പന്നങ്ങള്‍ നിരോധിക്കുകയായിരുന്നു.