Breaking News

Trending right now:
Description
 
Jan 24, 2014

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ്‌ വാര്‍ഷിക കുടുംബസംഗമം ഇന്ന്‌

image അബുദാബി: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ (ഡബ്ല്യുഎംസി) മിഡില്‍ ഈസ്റ്റ്‌ വാര്‍ഷിക കുടുംബസംഗമം ഡബ്ല്യുഎംസി അബുദാബി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ യാസ്‌ മറീനയിലെ റാഡിസണ്‍ ബ്ലം ഹോട്ടലിലെ ഗാലക്‌സി ബാള്‍ റൂമില്‍ ഇന്ന്‌ വൈകുന്നേരം ആറു മുതല്‍ നടക്കും.

ഉദ്‌ഘാടനം നിര്‍വഹിക്കുന്നത്‌ ഇന്ത്യന്‍ അംബാസഡര്‍ ടി.പി സീതാറാമാണ്‌. അധ്യക്ഷത വഹിക്കുന്നത്‌ വി.ജെ തോമസ്‌. ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക്‌ പട്ടാണിപറമ്പില്‍, ഗ്ലോബല്‍ പ്രസിഡന്റ്‌ ജോണ്‍ കുരുവിള, മിഡില്‍ ഈസ്റ്റ്‌ പ്രസിഡന്റ്‌ ജോണ്‍ സാമുവല്‍ എന്നിവര്‍ സദസിനെ അഭിസംബോധന ചെയ്യും.

2013 -ലെ പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ്‌ ബാവാ ഹാജി, ജാനറ്റ്‌ വര്‍ഗീസ്‌, കെ.ടി ജോസഫ്‌ എന്നിവരെ ചടങ്ങില്‍ ആദരിക്കും.