Breaking News

Trending right now:
Description
 
Oct 31, 2012

സാംസങിന്റെ 75 ഇഞ്ച്‌ എല്‍ഇഡി സ്‌മാര്‍ട്ട്‌ ടിവി വിപണിയില്‍

image ഡിജിറ്റല്‍ ടെക്‌നോളജി രംഗത്തെ മുന്‍നിരക്കാരായ സാംസങ്‌ ഇലക്‌ട്രോണിക്‌സ്‌ 75 ഇഞ്ച്‌ സ്‌ക്രീന്‍ വലിപ്പമുള്ള ഇഎസ്‌9000 എല്‍ഇഡി സ്‌മാര്‍ട്ട്‌ ടിവി ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാക്കി. നൂതനമായ ഡിസൈന്‍ ശൈലിയില്‍ റോസ്‌ ഗോള്‍ഡ്‌ കളര്‍ ഫിനിഷോടുകൂടിയ പുതിയ സ്‌മാര്‍ട്ട്‌ ടിവിയുടെ വില 750,000 രൂപയാണ്‌.

സാംസങ്‌ സ്‌മാര്‍ട്ട്‌ ടിവികളുടെ എല്ലാ ഫീച്ചറുകളും ഇഎസ്‌9000 ലും ലഭ്യമാണ്‌. സൗണ്ട്‌ ഷെയര്‍ എന്ന പുതിയ ഫീച്ചര്‍ ടിവി ഓഡിയോ ഓട്ടോമാറ്റിക്കായി സാംസങ്‌ 6/7 വയര്‍ലെസ്‌ ഓഡിയോ സിസ്റ്റവുമായി കണക്‌ട്‌ ചെയ്യും. മള്‍ട്ടിപ്പിള്‍ ആപ്ലിക്കേഷന്‍സ്‌ ഡൗണ്‍ലോഡ്‌ ചെയ്യുവാനും വേഗതയേറിയ ബ്രൗസിങ്ങിനുമായി പുതിയ ഡ്യൂവല്‍ കോര്‍ പ്രോസസറും ഇഎസ്‌ 9000 സ്‌മാര്‍ട്ട്‌ ടിവിയിലുണ്ട്‌.

സാംസങിന്റെ മൈക്രോ ഡിമ്മിംഗ്‌ അള്‍ട്ടിമേറ്റ്‌, പ്രിസിഷന്‍ ബ്ലാക്ക്‌ എന്നീ സാങ്കേതിക വിദ്യകള്‍ മൂലം ഇഎസ്‌9000 സ്‌മാര്‍ട്ട്‌ ടിവി മിഴിവാര്‍ന്ന ദൃശ്യങ്ങള്‍ നല്‍കും. ദൃശ്യങ്ങളുടെ ഷാര്‍പ്പ്‌നസില്‍ 30 ശതമാനവും ബ്രൈറ്റ്‌നസില്‍ 60 ശതമാനവും അധിക മികവാണ്‌ പുതിയ ടെക്‌നോളജി സാംസങ്‌ ഇഎസ്‌ 9000 ന്‌ നല്‍കുന്നത്‌.