Breaking News

Trending right now:
Description
 
Jan 23, 2014

ലിബിയയില്‍ കുടുങ്ങിയ നഴ്‌സുമാരെ ഉടന്‍ സുരക്ഷിതമായ ഹോസ്‌പിറ്റലിലേയ്‌ക്കു മാറ്റും

image
ലിബിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായതോടെ അവിടുത്തെ സബാ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ കുടുങ്ങിയ പതിമൂന്ന്‌ മലയാളി നഴ്‌സുമാരെ ഉടന്‍ മറ്റൊരു ഹോസ്‌പിറ്റലിലേയ്‌ക്കു മാറ്റുമെന്നു മന്ത്രി അനൂപ്‌ ജേക്കബ്‌ 
അറിയിച്ചു.. ഇന്നലെ നേഴ്‌സുമാര്‍ ഒരു സുഡാന്‍ കുടുംബത്തിനൊപ്പം സുരക്ഷിതരാണെന്നു വിവരം കിട്ടിയെങ്കിലും അതിനുശേഷം വിവരങ്ങള്‍ അറിയാതെ വിഷമത്തിലായിരുന്നു വീട്ടുകാര്‍. എന്നാല്‍ ഇന്നലെ മുതല്‍ ശ്രമിച്ചതിനേത്തുടര്‍ന്ന്‌ ഇന്ന്‌ നേഴ്‌സുമാരിലൊരാളായ സൗമ്യയുമായി മന്ത്രി അനൂപ്‌ ജേക്കബിന്‌ സംസാരിക്കാന്‍ സാധിച്ചെന്നും അവര്‍ സുക്ഷിതരാണെന്ന്‌ അറിയിച്ചതായും മന്ത്രി പറഞ്ഞു.

രാത്രിയില്‍ കനത്ത വെടിവയ്‌പായതിനാല്‍ നാളെ പകല്‍ സമയത്ത്‌്‌ നഴ്‌സുമാരെ സുരക്ഷിതരായ്‌ മാറ്റാന്‍ അലോചിക്കുന്നതായി പ്രവാസി കാര്യമന്ത്രി വയലാര്‍ രവി അറിയിച്ചു. ഇക്കാര്യങ്ങള്‍ ലിബിയന്‍ അധികൃതരുമായി സംസാരിച്ചെന്നും അദ്ദേഹം അറിയിച്ചു.

 ലിബിയയില്‍ കലാപത്തില്‍ കുടുങ്ങിയ നഴ്‌സുമാരെ ഫ്‌ളാറ്റില്‍നിന്ന്‌ മാറ്റി, എങ്ങും നിലവിളികളെന്ന്‌