Breaking News

Trending right now:
Description
 
Jan 22, 2014

അച്ഛനാകാന്‍ വൈകേണ്ട, മക്കള്‍ക്ക്‌ ബുദ്ധിമാന്ദ്യത്തിന്‌ സാധ്യതയേറും

image
അച്ഛനാകാന്‍ പറ്റിയ പ്രായം 29നു മുകളിലെന്ന്‌ പഠനം. മുപ്പതു കഴിഞ്ഞാല്‍ അച്ഛനാകുന്നത്‌ "റിസ്‌കേറു"മത്രെ. 45 കഴിഞ്ഞു അച്ഛനാകുന്നവരുടെ മക്കള്‍ക്ക്‌ ബുദ്ധിമാന്ദ്യം വരുവാനുള്ള സാധ്യത ഏറുമെന്നും പഠനം. കുട്ടികളുടെ ആരോഗ്യശീലങ്ങളെപ്പോലും പ്രതികൂലമായി ബാധിക്കും വൈകിയുള്ള പിതൃത്വമെന്നു പഠനം.

ക്വൂന്‍സ്ലാന്‍ഡ്‌ ബ്രെയിന്‍ ഇന്‍സ്റ്റിറ്റൂട്ട്‌ മൂന്നു മില്യണ്‍ ജനങ്ങളില്‍ നടത്തിയ പഠനമാണ്‌ പ്രായമേറിയ പിതൃത്വത്തിന്റെ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചത്‌.
പ്രായമേറുന്നതോടെ പുരുഷ ബീജത്തില്‍ ഡി.എന്‍.എ ഡിസ്‌ഓര്‍ഡര്‍ വരാനുള്ള സാധ്യത ഏറുമെന്നും അതു കുട്ടികളുടെ ബുദ്ധിവികാസത്തെ പ്രതികൂലമായി ബാധിക്കുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്‌. പ്രഫ. ജോണ്‍ മാക്‌ഗ്രാത്താണ്‌ പഠനം നടത്തിയത്‌. ഒട്ടിസം പോലെയുള്ള രോഗങ്ങള്‍ക്ക്‌ വൈകിയുള്ള പിതൃത്വം 34 ശതമാനം റിസ്‌ക്‌ കൂടുതല്‍ ഉണ്ടാക്കുന്നുവെന്നാണ്‌ പഠനത്തില്‍ പറയുന്നത.്‌
അടുത്തകാലത്തായി ദമ്പതികള്‍ മക്കളുണ്ടാവുന്നത്‌ നീട്ടികൊണ്ടുപോകുകയാണ്‌.