Breaking News

Trending right now:
Description
 
Jan 22, 2014

കേരള നഴ്‌സുമാരെ അപമാനിച്ച കുമാര്‍ വിശ്വാസ്‌ മാപ്പു പറഞ്ഞു

image
കേരളത്തിലെ നഴ്‌സുമാര്‍ക്കെതിരെ വംശീയക്ഷേപം നടത്തിയ പ്രസ്‌താവന തെറ്റായിപോയെന്നും നഴ്‌സുമാരോട്‌ മാപ്പു ചോദിക്കുന്നുവെന്നും ആംആദ്‌മി പാര്‍ട്ടി നേതാവ്‌ കുമാര്‍ വിശ്വാസ്‌. കേരളത്തിലെ സുഹൃത്തുക്കളെ വേദനിപ്പിച്ചുവെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും മനപൂര്‍വം അപമാനിച്ചതല്ലെന്നും   ഇ.മെയില്‍ സന്ദേശത്തില്‍ പറഞ്ഞു.

സാധാരണ ഇത്തരത്തില്‍ പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന പ്രസ്‌താവനകളെ നൂറു ശതമാനം ന്യായികരിക്കുന്ന കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ മാതൃകയായി ആംആദ്‌മി ഇന്നലെ തന്നെ മാപ്പ്‌ പറഞ്ഞിരുന്നു.
വിശ്വാസ്‌ മലയാളി നഴ്‌സുമാര്‍ക്കെതിരെ നടത്തിയ ആക്ഷേപകരമായ പരാമര്‍ശം ആംആദ്‌മി ന്യായികരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെയാണ്‌ ആംആദ്‌മി കേരള ഘടകം മാപ്പു പറയാന്‍ തയാറായത്‌. ഇന്നലെ കേരള മുഖ്യമന്ത്രി കുമാര്‍ വിശ്വാസിന്റെ പ്രസ്‌താവനയ്‌ക്കെതിരെ ദില്ലി മുഖ്യമന്ത്രിക്കെതിരെ കത്തെഴുതിയിരുന്നു.
കേരളത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വന്നതോടെയാണ്‌ മാപ്പു പറയാന്‍ കുമാര്‍ വിശ്വാസ്‌ തയാറായത്‌.