Breaking News

Trending right now:
Description
 
Jan 22, 2014

പേശി, സന്ധി വേദനകള്‍ക്ക്‌ സലാം; ഫിലിപ്‌സിന്റെ പുതിയ ഉപകരണമെത്തി

image പേശിയ്‌ക്കും സന്ധികള്‍ക്കുമുണ്ടാകുന്ന വേദനയില്‍ ആശ്വാസം ലഭിക്കുന്നതിന്‌ ഫിലിപ്‌സ്‌ കമ്പനി പുതിയ ഇന്‍ഫ്രാറെഡ്‌ ഉത്‌പന്നങ്ങള്‍ അവതരിപ്പിച്ചു. ഇപ്പോള്‍ വിപണിയിലുള്ള വേദന സംഹാരി, ബാമുകള്‍ എന്നിവയെ അപേക്ഷിച്ച്‌ വളരെ സുരക്ഷിതവും ഫലപ്രദവുമാണ്‌ ഇന്‍ഫ്രാറെഡ്‌ രശ്‌മി അടിസ്ഥാനമാക്കിയുള്ള ഈ ഉപകരണങ്ങളെന്ന്‌ ഫിലിപ്‌സ്‌ കണ്‍സ്യൂമര്‍ ലൈഫ്‌സ്റ്റൈല്‍ ഡിവിഷന്‍ അധ്യക്ഷന്‍ എഡിഎ രത്‌നം പറഞ്ഞു. വീട്ടില്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള ഉപകരണങ്ങള്‍ നൂതന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ളതാണ്‌. 650 വാട്ട്‌, 200 വാട്ട്‌, 150 വാട്ട്‌ വിഭാഗങ്ങളില്‍ മൂന്ന്‌ ഇന്‍ഫ്രാറെഡ്‌ ഹാലൊജന്‍ ലാമ്പുകളാണിവ. 3295 രൂപ മുതല്‍ 19,995 രൂപ വരെ വില വരുന്നതാണ്‌. ത്വക്കിലൂടെ തുളച്ചിറങ്ങുന്ന ഇന്‍ഫ്രാറെഡ്‌ രശ്‌മി രക്‌തചംക്രമണം ത്വരിതപ്പെടുത്തുന്നതു കൂടാതെ പേശികളെ ചൂടുപിടിപ്പിക്കുന്നു. പേശി മാര്‍ദവപ്പെടുന്നതോടെ സ്വഭാവികമായും അത്‌ അയയുന്നതിനൊപ്പം വേദനയ്‌ക്ക്‌ ആശ്വാസമുണ്ടാകുന്നുവെന്ന്‌ രത്‌നം പറഞ്ഞു. ഫിലിപ്‌സിന്റെ വേദന സംഹാരി ഉത്‌പന്നങ്ങള്‍ അവതരിപ്പിക്കുന്ന പത്താമത്തെ രാജ്യമാണ്‌ ഇന്ത്യ. 2500 കോടി രൂപ വാര്‍ഷിക വിറ്റുവരവുള്ളതാണ്‌ ഇന്ത്യയുടെ വേദന പരിഹാര വിപണി.