Breaking News

Trending right now:
Description
 
Jan 21, 2014

ഡല്‍ഹി എഎപി ഓഫീസിലേക്ക്‌ മലയാളി നഴ്‌സുമാര്‍ മാര്‍ച്ച്‌ നടത്തുന്നു; കേരളത്തിലെ എഎപി നഴ്‌സുമാരോടു മാപ്പു ചോദിച്ചു

image  
ന്യൂഡല്‍ഹി: ആം ആദ്‌മി പാര്‍ട്ടി നേതാവ്‌ കുമാര്‍ വിശ്വാസിന്റെ നഴ്‌സുമാരെ അവഹേളിച്ചുകൊണ്ടുള്ള പ്രസ്‌താവനയ്‌ക്കെതിരേ മലയാളി നഴ്‌സുമാര്‍ പ്രതിഷേധിക്കുന്നു. ഇന്ന്‌ വൈകിട്ട്‌ നാലിന്‌ ഡല്‍ഹിയിലെ എഎപി ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തിയാണ്‌ മലയാളി നഴ്‌സുമാര്‍ പ്രതിഷേധിക്കുന്നത്‌.

2008-ല്‍ നടത്തിയ ഒരു കാവ്യ സന്ധ്യയ്‌ക്കിടെ മലയാളികള്‍ അടങ്ങുന്ന ദക്ഷിണേന്ത്യന്‍ നഴ്‌സുമാരെ `കറുത്തു പെടച്ചവര്‍' എന്നു വിളിച്ച കുമാര്‍ വിശ്വാസിന്റെ പ്രസ്‌താവനയ്‌ക്കെതിരേയാണ്‌ പ്രതിഷേധം.്‌

വിശ്വാസിന്റെ പ്രസ്‌താവനയുടെ പേരില്‍ എഎപി കേരള ഘടകം നഴ്‌സുമാരോട്‌ മാപ്പ്‌ ചോദിച്ചിരുന്നു.