Breaking News

Trending right now:
Description
 
Jan 20, 2014

ഷെവലിയര്‍ പദവി ലോകംമുഴുവനുമുള്ള അല്‌മായസമൂഹത്തിന്‌ സമര്‍പ്പിക്കുന്നു: ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍

Shaiju Chacko
image  

ന്യൂയോര്‍ക്ക്‌: ആഗോള കത്തോലിക്കാ സഭയുടെ അംഗീകാരമായ ഷെവലിയര്‍ പദവി ലോകമെമ്പാടുമുള്ള അല്‌മായസമൂഹത്തിന്‌ സമര്‍പ്പിക്കുന്നുവെന്ന്‌ സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍.. അമേരിക്ക സന്ദര്‍ശിക്കുന്ന ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ ന്യൂയോര്‍ക്കിലെ വിവിധ കത്തോലിക്കാ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു. ഗാഡ്‌ഗില്‍, കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലെ കര്‍ഷകവിരുദ്ധ നിര്‍ദ്ദേശങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭണങ്ങള്‍ക്കുള്ള പിന്തുണ തുടരുമെന്നും വി.സിസെബാസ്റ്റ്യന്‍ പറഞ്ഞു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ ഷോളി കുമ്പിളുവേലി (സെക്രട്ടറി, ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ചര്‍ച്ച്‌), ജോസ്‌ കാനാട്ട്‌ (ഇന്ത്യന്‍ കാത്തലിക്‌ അസോസിയേഷന്‍), സഖറിയാസ്‌ ജോണ്‍ (ട്രസ്റ്റി, ബ്രോങ്ക്‌സ്‌ ചര്‍ച്ച്‌), ജോര്‍ജ്‌ കൊട്ടാരം (ഇന്ത്യന്‍ കാത്തലിക്‌ അസോസിയേഷന്‍), ഷാജി സഖറിയ (എസ്‌ എം സി സി), സെബാസ്റ്റ്യന്‍ വിരുത്തിയില്‍ (എസ്‌ എം സി സി), ബാബു മുകളേല്‍ (സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌, ലോംഗ്‌ ഐലന്റ്‌), കുര്യന്‍ ആന്റണി, ജോവിന്‍ ജോയി തുടങ്ങിയവര്‍ സംസാരിച്ചു.

ഫോട്ടോ അടിക്കുറിപ്പ്‌
അമേരിക്ക സന്ദര്‍ശിക്കുന്ന ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‌ ന്യൂയോര്‍ക്കിലെ വിവിധ കത്തോലിക്കാ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു. ഷോളി കുമ്പിളുവേലി, ജോസ്‌ കാനാട്ട്‌, സഖറിയാസ്‌ ജോണ്‍, ജോര്‍ജ്‌ കൊട്ടാരം, ഷാജി സഖറിയ, സെബാസ്റ്റ്യന്‍ വിരുത്തിയില്‍, ബാബു മുകളേല്‍, കുര്യന്‍ ആന്റണി, ജോവിന്‍ ജോയി തുടങ്ങിയവര്‍ സമീപം.