Breaking News

Trending right now:
Description
 
Jan 19, 2014

മലയാളി നഴ്‌സുമാര്‍ക്കെതിരേ വംശീയാക്ഷേപവുമായി ആം ആദ്‌മി പാര്‍ട്ടിയുടെ കുമാര്‍ വിശ്വാസ്‌

യെലാക്കിം ഒമര്‍
image ആം ആദ്‌മി പാര്‍ട്ടിയുടെ നേതാവും അമേത്തി മണ്ഡലത്തിലെ സ്വയംപ്രഖ്യാപിത ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായ കുമാര്‍ വിശ്വാസ്‌ കേരള നഴ്‌സുമാരെ അടച്ചാക്ഷേപിക്കുന്ന വീഡിയോ ക്ലിപ്‌ പുറത്തുവന്നു. ലൈംഗികച്ചുവയുള്ളതാണ്‌ ഇതിന്റെ ചില ഭാഗങ്ങള്‍ എന്നും ആരോപണമുണ്ട്‌. കേരളത്തിലെ നഴ്‌സുമാരെ തെരഞ്ഞുപിടിച്ച്‌ വംശീയമായി ആക്ഷേപിക്കുന്നതാണ്‌ ഈ വീഡിയോ എന്നാണ്‌ ആക്ഷേപം. ഒരു പൊതുചടങ്ങില്‍ പ്രസംഗിക്കവെ സദസിനെ കൈയിലെടുക്കാന്‍ നടത്തിയ ശ്രമത്തിനിടയിലാണ്‌ മലയാളി നഴ്‌സുമാര്‍ക്കെതിരേ കുമാര്‍ വിശ്വാസിന്റെ അധിക്ഷേപവാക്കുകള്‍.

പണ്ടൊക്കെ അസുഖമായി ആശുപത്രിയില്‍ ചെന്നാല്‍ ഒരു സുഖമില്ലായിരുന്നുവെന്നും അന്നൊക്കെ നഴ്‌സുമാരെല്ലാം കേരത്തില്‍നിന്നായിരുന്നുവെന്നും പറഞ്ഞു തുടങ്ങുന്നു വിശ്വാസ്‌. അവരെ കാണുമ്പോള്‍തന്നെ അറിയാതെ 'സിസ്‌റ്റര്‍' എന്നുവിളിച്ചുപോകുമെന്നാണ്‌ ദ്വയാര്‍ത്ഥത്തിലുള്ള അടുത്ത വാചകം. കറത്തുപിടച്ച എല്ലാവരും സിസ്റ്റര്‍മാരാണ്‌. ആശുപത്രിയ്‌ക്ക്‌ അകം നിറയെ സിസ്റ്റര്‍മാരാണ്‌. ഈ പെണ്‍കുട്ടികളെല്ലാം ബയോഡേറ്റയില്‍ പോലും സ്വന്തം പടം വയ്‌ക്കാന്‍ മടിക്കുന്നവരാണെന്ന്‌ കൂട്ടച്ചിരിക്കിടയില്‍ കുമാര്‍ വിശ്വാസ്‌ പറയുന്നു.

ഇപ്പോള്‍ ആശുപത്രിയില്‍ കൂടുതലായി ഉത്തരേന്ത്യന്‍ നഴ്‌സുമാര്‍ ജോലി ചെയ്യുന്നതിനാല്‍ സ്വയം ഹൃദയമിടിപ്പ്‌ കൂടുമെന്നാണ്‌ കുമാര്‍ വിശ്വാസിന്റെ അടുത്ത കണ്ടെത്തല്‍. വെളുത്ത്‌ ലിപ്‌സ്റ്റിക്കും പെര്‍ഫ്യൂമിട്ടാണ്‌ ഇപ്പോഴത്തെ നഴ്‌സുമാര്‍.

"സുഹൃത്തിന്റെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ എന്റെ കൈത്തണ്ടയില്‍ വിരല്‍ വച്ച്‌ ഹൃദയമിടിപ്പ്‌ പരിശോധിച്ചിട്ട്‌ നഴ്‌സ്‌ പറഞ്ഞു, എന്റെ ഹൃദയമിടിപ്പിന്‌ വേഗത കൂടുതലാണെന്ന്‌." അതിനു തക്ക കാരണമുണ്ടല്ലോ എന്നായിരുന്നു എന്റെ മറുപടിയെന്നും കുമാര്‍ വിശ്വാസ്‌ പറഞ്ഞു വയ്‌ക്കുന്നു. 

ആരോഗ്യരംഗത്ത്‌ മികച്ച സേവനം ചെയ്യുന്ന നഴ്‌സുമാര്‍ക്കുനേരെയുള്ള കടന്നാക്രമണമാണിതെന്ന്‌ വീഡിയോ കണ്ട്‌ പ്രതികരിച്ച നഴ്‌സുമാര്‍ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു. കേരളത്തില്‍നിന്നുള്ള നഴ്‌സുമാരുടെ സേവനം മഹത്തരമാണെന്ന്‌ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു മറുപടിയെന്നോണമാണോ കുമാര്‍ വിശ്വാസിന്റെ അധിക്ഷേപം എന്നത്‌ വ്യക്തമല്ല.

വീഡിയോയിലുള്ള കുമാര്‍ വിശ്വാസിന്റെ വാക്കുകളല്ല എന്നു പറഞ്ഞ്‌ തിരുത്തല്‍ നല്‌കാനും ആം ആദ്‌മി പാര്‍ട്ടിയോ കുമാര്‍ വിശ്വാസോ ഇതുവരെ തുനിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്‌.

വീഡിയോയുടെ ലിങ്ക്‌ ഇതോടൊപ്പം:

http://www.youtube.com/watch?v=ngpB_85XZyc