Breaking News

Trending right now:
Description
 
Jan 18, 2014

സിഡ്‌നിയിലെ ദന്താശുപത്രിയില്‍ ചികിത്സ തേടിയ ആയിരത്തോളം പേര്‍ക്ക്‌ എച്ച്‌.ഐവി സാധ്യതയെന്ന്‌ ആരോഗ്യവകുപ്പ്‌

image
ആസ്‌ട്രേലിയ:സിഡ്‌നിയിലെ രണ്ടു ദന്താശുപത്രിയില്‍ ചികിത്സ തേടിയ ആയിരത്തോളം പേര്‍ക്ക്‌ എച്ച്‌.ഐ.വിയോ ഹെപ്പറ്റൈറ്റീസോ വരാന്‍ സാധ്യതയെന്നു ന്യുസൗത്ത്‌ വെയില്‍സ്‌ ഹെല്‍ത്ത്‌ ഡിപ്പാര്‍ട്ടുമെന്റിന്റെ മുന്നറിയിപ്പ്‌.

സിഡ്‌നിയിലെ കാസില്‍റി സ്‌ട്രീറ്റിലും നോര്‍ത്ത്‌ സിഡ്‌നിയിലെ ആല്‍ഫ്രട്ട്‌ സ്‌ട്രീറ്റിലും നുഹ കാമില്‍ നടത്തുന്ന രണ്ടു ക്ലീനിക്കുകളില്‍ ചികിത്സ തേടിയ രോഗികള്‍ക്കാണ്‌ ന്യുസൗത്ത്‌ വെയില്‍സ്‌ ഹെല്‍ത്ത്‌ ഡിപ്പാര്‍ട്ടുമെന്റ്‌ ഡയറക്ടര്‍ വിക്കി ഷെപ്പേര്‍ഡ്‌ മുന്നറിയിപ്പ്‌ നോട്ടീസ്‌ നല്‌കിയിരിക്കുന്നത്‌.
ഈ അശുപത്രികളില്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ കൃത്യമായി അണുവിമുക്തമാക്കാത്തവയാണ്‌ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 2002നും 2013 ഓഗസ്‌റ്റിനും മധ്യേ ചികിത്സ തേടിയെത്തിയ 980 പേര്‍ക്കാണ്‌ സൗത്ത്‌ ഇസ്റ്റേണ്‍ സിഡ്‌നി ലോക്കല്‍ ഹെല്‍ത്ത്‌ ഡിപ്പാര്‍ട്ടുമെന്റ്‌ മുന്നറിയിപ്പ്‌ നോട്ടിസ്‌ നല്‌കിയത്‌. അണുബാധയുണ്ടായിട്ടില്ലെന്നു ഉറപ്പു വരുത്താന്‍ ജനറല്‍ മെഡിസിന്‍ ഡോക്ടറെ കണ്ടു പരിശോധന നടത്തണമെന്നും മുന്നറിയിപ്പ്‌ നല്‌കുന്നു. രണ്ടു ക്ലീനിക്കുകളും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്‌. എന്നാല്‍ രക്തത്തിലൂടെരോഗാണുക്കള്‍ പടര്‍ന്നിരിക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ്‌ മുന്നറിയിപ്പെന്നും വിക്കി വ്യക്തമാക്കി. ഇവര്‍ക്കെതിരെ ഡന്റല്‍ ബോര്‍ഡ്‌ അന്വേഷണം പുരോഗമിക്കുകയാണ്‌.