Breaking News

Trending right now:
Description
 
Jan 17, 2014

ചില പെണ്‍പെരുമകള്‍: യുവഅഭിഭാഷകയെ എന്തുകൊണ്ടു വനിതാ അഭിഭാഷകര്‍ തള്ളികളഞ്ഞു?

ആമി
image
കോഴിക്കോട്‌ ബാര്‍ അസോസിയേഷന്‍ പുറത്താക്കിയ അനിമയ്‌ക്കെതിരെ വനിത അഭിഭാഷകര്‍ രംഗത്ത്‌ എത്തി. യുവ അഭിഭാഷക തൊഴില്‍സ്ഥലത്തും പൊതു ജീവിതത്തിലും മാന്യത കാത്തുസൂക്ഷിച്ചില്ലെന്നും വെറും പബ്ലിസിറ്റി സ്റ്റാണ്ടാണെന്നും വനിത അഭിഭാഷകരുടെ കൂട്ടായ്‌മ. സ്‌ത്രീകള്‍ ലൈംഗിക പീഡനങ്ങളെ എങ്ങനെ സഹിക്കണമെന്നു പഠിപ്പിക്കുന്ന സമൂഹത്തോടു അനിമ നടത്തിയ പുച്ഛങ്ങള്‍ പോലും പുരുഷ സമൂഹത്തെ അസ്വസ്ഥ്പ്പെടുത്തി.
എന്തുകൊണ്ടാണ്‌ ഈ വനിത ആഭിഭാഷകര്‍ രംഗത്ത്‌ എത്തിയത്‌.അതാണ്‌ ഇന്ത്യയുടെ നാം പറയാറുള്ള ഉയര്‍ന്ന ആ സംസാകാരിക പെരുമ. വീട്ടിലും ജോലിസ്ഥലത്തും പൊതുജീവിതത്തിലും പുരുഷന്‍ വരച്ച വര മുറിച്ചു കടക്കാതെ സ്വയം കലഹിച്ചു അതിനോടു സമരസ്യപ്പെട്ടുമാണ്‌ ഏത്‌ സ്‌ത്രീയും ജീവിക്കുന്നത്‌.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ ഞാന്‍ അയാളെ കാണുന്നത്‌. കണ്ണുകളില്‍ സക്‌ാനിങ്ങ്‌ മിഷന്‍ പിടിപ്പിച്ച ഒരു മനുഷ്യന്‍. നോക്കാത്ത ദൂരത്തുകണ്ണും നട്ട്‌ എന്ന സിനിമയില്‍, വസ്‌ത്രധരിച്ചാലും നഗ്നനായി കാണുന്ന ഒരു തരം കണ്ണടയാണ്‌ താന്‍ ധരിച്ചിരിക്കുന്നതെന്നു പറഞ്ഞു നദിയ മൊയ്‌തു മോഹന്‍ലാലിലെ ലാലിനെ വിരട്ടുന്ന ഒരുസീനുണ്ട്‌. അത്തരത്തില്‍ ഒരു അദൃശ്യ കണ്ണട ധരിച്ചാണ്‌ ഭൂരിപക്ഷം പുരുഷന്‍മാരും സ്‌ത്രീകളെ നോക്കുന്നത്‌. എന്നാല്‍ ഇയാള്‍ അതിനു മുകളിലും പോകും. അത്തരത്തിലുള്ള ഒരാള്‍ അയാള്‍ എനിക്ക്‌ പരിചയമുള്ള ഒരു വീട്ടില്‍ എത്തി.
അവരുടെ ബന്ധുവാണെന്നാണ്‌ ആ വീട്ടുകാരി അയാളെ എനിക്ക്‌ പരിചയപ്പെടുത്തിയത്‌. അവരുടെ കയ്യില്‍ സ്‌നേഹം ഭാവിച്ച്‌ അയാള്‍ തൊടുന്നു. അടുത്തു നിന്ന മകളെ കൊഞ്ചിക്കുന്നു. ആകെയൊരു പ്രപഞ്ചം. ആ സ്‌ത്രീയാണെങ്കില്‍ നിന്ന്‌ വിയര്‍ക്കുകയാണ്‌. ഭര്‍ത്താവിന്റെ ബന്ധുവാണത്രേ. എങ്ങനെയെങ്കിലും അയാളെ ഒഴിവാക്കി തരണം, അവര്‍ എന്നോടു പറഞ്ഞു. വല്ലപ്പോഴും പണം കടം തരും അയാള്‍. അതുകൊണ്ടു പിണക്കാന്‍ പറ്റില്ല. നാലു വയസുകാരി മകളോടുള്ള അയാളുടെ വാത്സല്യവും അതിരു കടക്കുന്നുണ്ടായിരുന്നു. എന്തെങ്കിലും പറഞ്ഞാല്‍ ഭര്‍ത്താവ്‌ ദേഷ്യപ്പെടും അയാള്‍ നിന്നെ സ്‌നേഹത്തോടെ ഒന്നിതൊട്ടാല്‍ നീ ഉറുകി പോകുമോ? അയാള്‍ കുടിച്ചാല്‍ ഇത്തിരി സ്‌നേഹം കാണിക്കുമെന്നേയുള്ളു, അല്ലാതെ അയാള്‍ നിന്നെ ഉപദ്രവിക്കില്ല എന്നാവും ഭര്‍ത്താവിന്റെ ന്യായം.

ആ സ്‌ത്രീയോടു അയാളുടെ സ്‌നേഹ പ്രകടനം അസഹനീയമായതോടെ ഇറങ്ങഡോ വീട്ടില്‍ നിന്ന്‌ ഞാന്‍ ആക്രോശിച്ചു ുപോയി. അയാള്‍ കോപാകുലനായി വീട്ടില്‍ നിന്നു ഇറങ്ങി. പിന്നീട്‌ ആ വീട്ടില്‍ എനിക്കും പോകേണ്ടിയും വന്നില്ല.

അയാള്‍ ചിത്ത സ്വഭാവമുള്ളയാളല്ല, എല്ലാവരെയും അയാള്‍ തട്ടിയും മുട്ടിയുമേ സംസാരിക്കു.. അയാളോട്‌ ഇറങ്ങി പോകാന്‍ ഈ കൊച്ചിനു പറയേണ്ട കാര്യം വല്ലതുമുണ്ടോ.. അന്നു വൈകിട്ട്‌ ആ സ്‌ത്രീയുടെ ഭര്‍ത്താവ്‌ ബന്ധുവിനെ ന്യായികരിച്ച്‌ വീട്ടില്‍ വന്നു. ആ സ്‌ത്രീയും ഭര്‍ത്താവിന്റെ വശം ചേര്‍ന്നിരുന്നുവെന്നത്‌ എന്നെ അമ്പരപ്പിച്ചു.

പലവിധ സാഹചര്യങ്ങളില്‍ ചില സ്‌ത്രീകള്‍ക്ക്‌ ചില തൊട്ടുതൊടലുകള്‍ക്ക്‌ വഴങ്ങി കൊടുക്കേണ്ടി വരും. ചില തൊടലുകള്‍ അറിയാത്തതായി ഭാവിക്കേണ്ടി വരും. പെണ്‍ശരീത്തിന്റെ സാധ്യതകള്‍ കുലീനതയുടെ മറയിട്ട്‌ ഉപയോഗപ്പെടുത്തുവാന്‍ വീടുകളില്‍ നിന്നാണ്‌ സ്‌ത്രീകള്‍ക്ക്‌ പരീശീലനം ലഭിക്കുന്നത്‌. ഒരാള്‍ സ്‌ത്രീ ശരീരത്തിലേക്ക്‌ നടത്തുന്ന അനാവശ്യമായ കയ്യേറ്റങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞു പോകാനോ അല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ചു കയ്യേറ്റങ്ങളെ ബോധപൂര്‍വം അവഗണിക്കാനുമാണ്‌ സ്‌ത്രീകളെ പരിശീലിപ്പിക്കുന്നത്‌. ഒപ്പം തന്റെ സ്‌ത്രീ ശരീരത്തിന്റെ ചില സാധ്യതകളെ ഉപയോഗപ്പെടുത്തി പുരുഷകേന്ദ്രീകൃതമായ സമൂഹത്തിന്റെ സ്‌കാനിങ്ങുകള്‍ക്ക്‌ വിധേയരായി ചില നേട്ടങ്ങള്‍ സ്വന്തമാക്കുന്നത്‌ തെറ്റില്ലന്നാണ്‌ സമൂഹം വിലയിരുത്തുന്നത്‌. അത്തരക്കാര്‍ പുരുഷ കേന്ദ്രീകൃത സമൂഹത്തെ വെല്ലുവിളിക്കുന്നില്ല എന്നതാണ്‌ ഏറ്റവും വലിയ പ്രത്യേകത.
കാമ്പസുകളില്‍ എത്തുമ്പോള്‍ ഇന്റേണല്‍ മാര്‍ക്കിനായി പുരുഷ സാറുമാരുടെ ചില മുട്ടലുകള്‍ കണ്ടില്ലെന്നു നടിക്കാന്‍ പെണ്‍കുട്ടികള്‍ മടിക്കുന്നില്ല. അല്ലെങ്കില്‍ തട്ടലും മുട്ടലിനുമായി ശരീരം വിട്ടു കൊടുക്കാനും പെണ്‍കുട്ടികള്‍ ഒരുക്കമാണ്‌. അവരെ സംബന്ധിച്ച്‌ ചില അധിനിവേശനങ്ങളോട്‌ സമരസ്യപ്പെടുവാന്‍ പഠിപ്പിച്ച സംസ്‌കാരമാണ്‌ അവര്‍ക്കുള്ളത്‌
മധ്യതിരുവതാംകൂറിലെ ഒരു എഞ്ചിനീയറിംഗ്‌ കാമ്പസില്‍ പെണ്‍കുട്ടികള്‍ പ്രിന്‍സിപ്പാളിന്റെ മുന്നില്‍ എത്തുമ്പോള്‍ ഷാള്‍ ധരിക്കാന്‍ പെണ്‍കുട്ടികള്‍ പാടില്ലത്രേ.
ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തുള്ള പ്രശസ്‌തമായ കോളേജില്‍ പെണ്‍കുട്ടികള്‍ മുട്ടറ്റം നില്‍ക്കുന്ന കുട്ടി പാവാടകള്‍ ധരിച്ചാണ്‌ കാമ്പസില്‍ എത്തുന്നത്‌. ഇരിക്കുമ്പോള്‍ സ്‌കേര്‍ട്ട്‌ മുട്ടിനു മുകളില്‍ എത്തും മാദാമമാര്‍ ഇരിക്കുന്നതുപോലെ കാല്‍ കാലിനേമേല്‍ കേറ്റിവെച്ചില്ലെങ്കില്‍ എന്തും കാണാം മുന്നില്‍ നില്‍ക്കുന്നവര്‍ക്ക്‌. പെണ്‍കുട്ടികളും അധ്യാപികമാരും പ്രതിഷേധിച്ചിട്ടും ആ ഡ്രസ്‌ കോഡ്‌ മാറ്റിയില്ല സദാചാര കാവല്‍ക്കാരായ വൈദികര്‍ നടത്തുന്ന കാമ്പസ്‌. അതില്‍ ഒരു ബിസിനസുണ്ട്‌.

കുടുംബത്തിന്‌, ദൈവങ്ങള്‍ക്ക്‌, പൊതുസമൂഹത്തിന്‌ സ്‌ത്രീ ശരീരം എന്നും മായകാഴ്‌ചയാണ്‌. അതിന്റെ സാധ്യതകളാണ്‌ എല്ലാം നിശ്ചയിക്കുന്നത്‌. ജനനം മുതല്‍ കല്യാണ മാര്‍ക്കറ്റുവരെയുള്ള വിപണന മാര്‍ക്കറ്റില്‍ അവളുടെ സ്‌ത്രീ ശരീരത്തിന്റെ വില നിശ്ചതിക്കുന്നത്‌ ചില ചന്തങ്ങളാണ്‌.