Breaking News

Trending right now:
Description
 
Jan 17, 2014

രാജീവ്‌ ജോസഫിനെ ഡല്‍ഹി പോലീസ്‌ അറസ്‌റ്റു ചെയ്‌ത്‌ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

image ന്യൂഡെൽഹി: വിദേശ ഇന്ത്യാക്കാരുടെ വോട്ടവകാശം ഓണ്‍ലൈൻ വഴിയോ തപാൽ വഴിയോ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്ലോബൽ ഇന്ത്യൻ അസോസിയേഷൻ അന്താരാഷ്ട്ര പ്രസിഡണ്ട് രാജീവ് ജോസഫ് കഴിഞ്ഞ ആറാം തീയതി ഡെൽഹിയിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം പതിനൊന്നു ദിവസമായപ്പോൾ, ഡെൽഹി പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജീവിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായപ്പോഴാണു അദ്ദേഹത്തെ അറസ്റ്റ് ചെയ്തു മാറ്റിയത്.

കഴിഞ്ഞ രാത്രിയിൽ ശാരീരികാസ്വാസ്ഥ്യം ഉണ്ടായപ്പോൾ അറസ്റ്റ് ചെയ്തു നീക്കുവാൻ പോലീസ് എത്തിയിരുന്നെങ്കിലും രാജീവ് വഴങ്ങിയിരുന്നില്ല. അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജീവ്‌ ജോസഫിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു ആം ആദ്മി പാർട്ടി പ്രവർത്തകർ ആശുപത്രിയിൽ എത്തി. 11 ദിവസം നിരാഹാര സമരം നടത്തിയിട്ടും ഒരു ഡോക്ടറെ പോലും വിടുവാൻ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാകാതിരുന്നത് അങ്ങേയറ്റം മനുഷ്യത്വരഹിതമായ നടപടിയായിരുന്നെന്ന് ആം ആദ്മി പാർട്ടി പ്രവർത്തകർ ആരോപിച്ചു.


അറസ്റ്റ് ചെയ്തു തന്റെ പോരാട്ടത്തെ അട്ടിമറിക്കാൻ ഗവണ്‍മെന്റിനാകില്ലെന്നും പ്രവാസി ഇന്ത്യാക്കാരുടെ പൗരാവകാശത്തിനായി താൻ നടത്തുന്ന പോരാട്ടം അതിശക്തമായി തുടരുമെന്നും രാജീവ് ജോസഫ് പ്രഖ്യാപിച്ചു. ഇതിനായി ലോകമെമ്പാടുമുള്ള പ്രവാസി ഇന്ത്യാക്കാർ സഹായിക്കണമെന്നും രാജീവ് അഭ്യർഥിച്ചു. രാജീവ് ജോസഫിന്റെ ഫോണ്‍ നമ്പർ : 9818342949.