Breaking News

Trending right now:
Description
 
Oct 30, 2012

കര്‍ണാടക സര്‍ക്കാര്‍ അമിത നികുതി ഈടാക്കുന്നു

image കൊച്ചി: വിനോദയാത്രയ്‌ക്കായി കര്‍ണാടകയിലെത്തുന്ന കേരളീയരില്‍നിന്നു കര്‍ണാടക സര്‍ക്കാര്‍ അമിത നികുതി ഈടാക്കുന്നതായി എന്‍സിപി ട്രേഡ്‌ യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്‌. ഡൊമിനിക്‌ ആരോപിച്ചു. കേരളത്തില്‍നിന്നു മൈസൂറിലേക്കു പതിനായിരക്കണക്കിന്‌ ആളുകളാണു പ്രതിവര്‍ഷം വിനോദയാത്ര പോകുന്നത്‌. മൈസൂറിലേക്ക്‌ ടൂറിസ്റ്റ്‌ വാഹനങ്ങളില്‍ സഞ്ചരിക്കുന്ന യാത്രക്കാരില്‍നിന്ന്‌ ഒരു സീറ്റിന്‌ 666 രൂപ നിരക്കിലാണു നികുതി ഈടാക്കുന്നത്‌. 49 സീറ്റുള്ള ടൂറിസ്റ്റ്‌ വാഹനത്തിലെ ഓരോ സീറ്റിനും ഇത്തരത്തില്‍ നികുതി അടയ്‌ക്കണം. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു കെ.എസ്‌. ഡൊമിനിക്‌ ആവശ്യപ്പെട്ടു.