Breaking News

Trending right now:
Description
 
Jan 17, 2014

പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ തന്റെ ഇടിയുടെ ചൂടറിഞ്ഞുവെന്ന്‌ മേരി കോം

image തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ ഇടിച്ച്‌ താഴെയിട്ടുവെന്ന്‌ ഇടിക്കൂട്ടിലെ ഇന്ത്യയുടെ പെണ്‍കരുത്ത്‌ മേരി കോം. ഒരു സ്വകാര്യപരിപാടിക്കിടെയാണ്‌ ബോക്‌സിംഗ്‌ റിംഗിലെ ഇന്ത്യന്‍ അഭിമാനം മേരി കോം തനിക്കും പീഡനശ്രമത്തെ നേരിടേണ്ടിവന്നിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരം വെളിപ്പെടുത്തിയത്‌. പതിനെട്ട്‌ വയസുള്ളപ്പോഴാണ്‌ പീഡനശ്രമത്തെ നേരിടേണ്ടിവന്നതെന്ന്‌ ഇവര്‍ പറയുന്നു. അന്ന്‌ ഒരു ഞായറാഴ്‌ചയായിരുന്നു. പരമ്പരാഗത വസ്‌ത്രത്തില്‍ സുന്ദരിയായി പള്ളിയില്‍പോകാന്‍ ഇറങ്ങിയതായിരുന്നു. സമയം വൈകിയതിനാല്‍ സൈക്കിള്‍ റിക്ഷപിടിച്ചു. റിക്ഷയില്‍ കയറിയതും റിക്ഷക്കാരന്‍ കൈക്ക്‌ കടന്നുപിടിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചു. അയാളെ തൊഴിച്ചുതാഴെയിട്ടശേഷം നല്ലതുപോലെ പെരുമാറി. പിന്നീട്‌ മറ്റൊരു പെണ്‍കുട്ടിയോടും ഇത്തരത്തില്‍ പെരുമാറാന്‍ അയാള്‍ ധൈര്യപ്പെട്ടിട്ടുണ്ടാവില്ല. തനിക്ക്‌ അതിന്‌ കഴിഞ്ഞത്‌ കരുത്തുണ്ടായിരുന്നതുകൊണ്ടും പേടിയില്ലാതിരുന്നതുകൊണ്ടാണെന്നും അവര്‍ പറയുന്നു. സ്‌ത്രീയെന്ന നിലയില്‍ എല്ലാസമയത്തും ജാഗ്രതയുള്ളവളായിരിക്കണമെന്നും ധൈര്യമുള്ളവളായിരിക്കണമെന്നും ഇതില്‍ നിന്ന്‌ താന്‍ പഠിച്ചു. പീഡിപ്പിക്കാന്‍ എത്തുന്നവരെ ഇന്ത്യന്‍ പെണ്‍കുട്ടികള്‍ ഇടിച്ചു താഴെയിടണമെന്ന്‌ ബോക്‌സിംഗ്‌ ചാമ്പ്യന്‍ പറയുന്നു. ലൈംഗീകാതിക്രമങ്ങള്‍ നേരിടാന്‍ പെണ്‍കുട്ടികള്‍ക്ക്‌ പരിശീലനം നല്‍കണം. നിങ്ങള്‍ കരുത്തരാണെങ്കില്‍ അക്രമികളെ ധൈര്യത്തോടെ നേരിടാന്‍ കഴിയും. അക്രമികളെ പേടി കൂടാതെ നേരിടണമെന്നും ലണ്ടന്‍ ഒളിംമ്പിക്‌സിലെ വെങ്കലമെഡല്‍ ജേതാവ്‌ പറഞ്ഞു. ഇന്ത്യയില്‍ വിദേശ വനിതകള്‍ക്കുപോലും പീഡനം നേരിടേണ്ടിവരുന്ന സാഹചര്യത്തിലാണ്‌ മേരി കോമിന്റെ പ്രതികരണമുണ്ടായത്‌.