Breaking News

Trending right now:
Description
 
Jan 16, 2014

നഴ്‌സുമാര്‍ വന്‍ദുരന്തത്തില്‍ നിന്ന്‌ വിമാന യാത്രക്കാരെ രക്ഷിച്ചു

image
വാഷിങ്‌ടണ്‍: വിമാന യാത്രക്കിടെ പൈലറ്റിനു നെഞ്ചുവേദന വന്നത്‌ ഒരു നിമിഷം പരിഭ്രാന്തി പരത്തി. അടുത്ത നിമിഷം യാത്രക്കാരായ നഴ്‌സുമാരെ കോക്‌പിറ്റില്‍ വിളിച്ചു വരുത്തി അടിയന്തര ചികിത്സ നല്‍കിയതിനെ തുടര്‍ന്ന്‌ വന്‍ ദുരന്തം ഒഴിവായി.

അയോവയിലെ ദേ മോയിന്‍സില്‍ നിന്ന്‌ഡെന്‍വറിലേക്ക്‌ പോവുകയായിരുന്ന യുണൈറ്റഡ്‌ ഫ്‌ളൈറ്റ്‌1637 ബോയിങ്‌ 737 വിമാനമാണ്‌ വന്‍ ദുരന്തത്തില്‍ നിന്ന്‌ രക്ഷപ്പെട്ടത്‌. പറന്നുയര്‍ന്ന്‌ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പൈലറ്റിന്‌ നെഞ്ചു വേദന ഉണ്ടായത്‌. തുടര്‍ന്നു സഹപൈലറ്റിന്‌ ചുമതല നല്‌കി പൈലറ്റിന്‌ ശുശ്രൂഷ നല്‌കുകയായിരുന്നു കാലിഫോര്‍ണിയ സ്വദേശി കാമറില്ലോ സ്വദേശി ലിന്‍ഡ അല്‍വെയിസ്‌ വയോയിലെ അമി സൊറന്‍സ്‌ എന്നീ നഴ്‌സുമാരാണ്‌ ശുശ്രൂഷ നല്‌കിയത്‌.
പിന്നീട്‌ വിമാനം ഒമാഹയില്‍ സുരക്ഷിതമായി ഇറക്കി. വിമാനത്തില്‍ കാത്തു നിന്ന മെഡിക്കല്‍ ടീം ഉടന്‍ തന്നെ പൈലറ്റിനെ ആശുപത്രിയിലേക്കുകയും ചെയ്‌തു. അപകടത്തില്‍ നിന്ന്‌ തങ്ങളെ രക്ഷിച്ച നഴ്‌സുമാര്‍ക്ക്‌ നന്ദി അര്‍പ്പിച്ചു കൊണ്ടു യാത്രക്കാര്‍ അവരെ എടുത്തുയര്‍ത്തുവാനും മറന്നില്ല.