Breaking News

Trending right now:
Description
 
Jan 16, 2014

പോലീസുകാര്‍ മാന്യമായ ഭാഷ ഉപയോഗിക്കണമെന്നു പുതിയ ആഭ്യന്തര മന്ത്രി.

image


കള്ളന്‍മാരെ മാന്യന്‍മാരാക്കുവാന്‍ ചപ്പാത്തി, ദോശ തുടങ്ങിയവ ചുടാന്‍പഠിപ്പിച്ച്‌ ഇന്റര്‍നെറ്റ്‌ സൗകര്യമുള്ള ഫോണുകള്‍ നല്‌കി നല്ലവനാക്കുവാന്‍ ശ്രമിച്ച ഒരു ആഭ്യന്തര മന്ത്രി നമുക്കുണ്ടായിരുന്നു. നൂറാടില്‍ ഒരാടു കാണാതെ പോയാല്‍ 99നെയും വിട്ടു കാണാതായ ആടിനെ തേടിപോകുന്ന നല്ല ഇടയന്‍. 


ആ അഭ്യന്തര മന്ത്രിയെ, പശ്ചിമഘട്ടം ഇടുക്കി കര്‍ഷകരില്‍ നിന്ന്‌ തിരിച്ചു പിടിച്ചു യുണൈറ്റഡ്‌ നേഷന്റെ സഹായത്തോടെ കരിക്ക്‌ കൃഷി ആരംഭിക്കാന്‍ പറഞ്ഞുവിട്ടാണ്‌ രമേശ്‌ ചെന്നിത്തല അഭ്യന്തര മന്ത്രിയായത്‌. കള്ളന്‍മാരെ നന്നാക്കാന്‍ പോയാല്‍ തൊപ്പി തെറിക്കുമെന്നു മനസിലാക്കി പോലീസുകാരെ നന്നാക്കി കളയാമെന്നാണ്‌ പുതിയ ആഭ്യന്തര മന്ത്രിയുടെ തീരുമാനം. അതിന്‌ ആദ്യം നന്നാക്കുക അവരുടെ ഭാഷയാണ്‌ മധുര ഭാഷയില്‍ പറഞ്ഞാല്‍ ഏതു ക്രിമിനലും ഷാരോണിലെ പനിനീര്‍ പൂവാകുമെന്നും താഴ്വരകളിലെ ലില്ലിപൂക്കളെ പോലെ പോലീസ്‌ സ്‌റ്റേഷനുകള്‍ പ്രശോഭിക്കുമെന്നുമാണ്‌ ആഭ്യന്തര മന്ത്രി പറയുന്നത്‌.
പൊലീസുകാര്‍ മാന്യമായ ഭാഷ മാത്രമെ ഉപയോഗിക്കാവുവെന്ന് ചെന്നിത്തല 
ഇനി മുതല്‍ കള്ളന്‍മാര്‍, കൊലപാതകികള്‍ എന്നിവരെ അറസ്‌റ്റു ചെയ്യാന്‍ എത്തുമ്പോള്‍ ഇങ്ങനെയാവും പോലീസ്‌ കുറ്റവാളികളോടും പൊതുജനങ്ങളോടു പറയുക.

പൊന്നു കള്ളന്‍ സ്‌നേഹിതാ....കൊലപാതകി സഹോദര വരൂ നമുക്ക്‌ ജയിലിന്റെ വിശാലമായ ത്തോപ്പുകളില്‍ രാപാര്‍ക്കാം. ഫെയ്‌സ്‌ബുക്കില്‍ പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റി സമയം കളയാം
പൊതുജനങ്ങളെ അവന്‍ കുറ്റവാളിയാണെങ്കിലും കേദാറിലെ കൂടാരങ്ങള്‍ പോലെയും സോളമന്റെ തിരശീലകള്‍ പോലെയും അവന്‍ നല്ലവനാണ്‌. അവനൊരു തെറ്റു ചെയ്‌തു പോയതുകൊണ്ടു തുറിച്ചു നോക്കരുതേ...
്‌ ദേവദാരുകൊണ്ടു ഉത്തരവും സരള വൃക്ഷം കൊണ്ടു കഴുക്കോലും തീര്‍ത്ത ജയിലിലേക്ക്‌ നമുക്ക്‌ പോകാം.
വരു കള്ളാ എഴുന്നേല്‌ക്കു ഇറങ്ങിവരൂ.....അത്തിമരം കായിച്ചു തുടങ്ങി മുന്തിരി വള്ളി പൂത്തുലഞ്ഞിരിക്കുന്നു.
എന്റെ മാടപിറാവേ നീ പാപവഴികളുടെ ചെങ്കുത്തായ പാതകള്‍ ഉപേക്ഷിച്ചു വരൂ..
യുവജന സംഘടനകള്‍ മാര്‍ച്ചു നടത്തിയാല്‍ , കല്ലേറ്‌ നടത്തിയാല്‍ പോലീസുകാര്‍ ഇങ്ങനെയാവണം വയര്‍ലെസ്‌ സന്ദേശങ്ങള്‍ കൈമാറുക. നമ്മുടെ സെക്രട്ടറിയേറ്റു തടഞ്ഞ ആ ചെറുകുറുക്കന്‍മാരെ പിടികൂടുക.
ഇനി പോലീസിനെ ചീത്തവിളിക്കുന്ന സന്ധ്യമാരെ നേരിടാനും പോലീസ്‌ പഠിച്ചു കഴിഞ്ഞു. സോദരീ നിന്റെ അധരം അമൃതം പൊഴിക്കുന്നു, തേനും പാലും നിന്റെ നാവില്‍ ഊറുന്നു. ഹോ എന്തു സുന്ദരം.
രാത്രിയില്‍ നഗരം കാക്കുവാന്‍ ഇറങ്ങുന്ന പോലീസുകാരന്‍ ഇങ്ങനെ പറയും.
ഞാനുറങ്ങി, പക്ഷേ എന്റെ ഹൃദയം ഉണര്‍ന്നിരിക്കുന്നു.
ജനകീയ പോലീസു സ്‌റ്റേഷനില്‍ പരാതി നല്‌കാന്‍ എത്തുന്നവരോട്‌ ഇങ്ങനെ പറയും പോലീസുകാര്‍
എന്റെ പ്രീയരെ വേഗം വരുക...
സുഗന്ധദ്രവ്യങ്ങളുടെ മലകളില്‍ കലമാന്‍കുട്ടിയെപോലെയോ ചെറുമാന്‍ കുട്ടിയെപോലെ വേഗം വരുക.,. പറയുക നിന്റെ ദുഃഖങ്ങള്‍...
അങ്ങനെ പോലീസ്‌ സ്‌റ്റേഷനുകള്‍ ഹോ.. സുന്ദരം, പോലീസുകാരോ ... അതാണ്‌ നമ്മ പറഞ്ഞ രമേശ്‌ ചെന്നിത്തല. 2014ലെ കേരളം കാത്തിരുന്ന മാറ്റം. അതാണ്‌ പി.സിജോര്‍ജ്‌ പറഞ്ഞത്‌ രമേശ്‌ വരണമെന്ന്‌.