Breaking News

Trending right now:
Description
 
Jan 16, 2014

ഇന്ത്യന്‍ പ്രവാസി ദിവസിനെതിരേ ഓസ്‌ട്രേലിയന്‍ കെഎംസിസി

Shameer O P
image
ഓസ്‌ട്രേലിയ: കഴിഞ്ഞ 7,8,9 തിയതികളില്‍ ഡല്‍ഹിയില്‍ നടന്ന പ്രവാസി ഭാരതീയ സമ്മേളനം അംഗീകരിക്കാനാവില്ലെന്ന്‌ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ ഓസ്‌ട്രേലിയ പ്രവാസി സംഘടനയായ കെഎംസിസി പറഞ്ഞു. സാധാരണക്കാര്‍ നേരിടുന്ന ഒട്ടേറെ വിഷയങ്ങളുണ്ടായിട്ടും അതിലിടപെടാതെ ബിസിനസുകാരുടെ ചര്‍ച്ചയായി സമ്മേളനം മാറി. നിതാഖാത്‌ മൂലം നിരവധിപേര്‍ നാട്ടിലേയ്‌ക്ക്‌ വരികയാണ്‌. ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്ന ഗവണ്‍മെന്റ്‌ തീരുമാനം അംഗീകരിക്കാനാവില്ല.
ഈ സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം സിഡ്‌നിയില്‍ നടന്ന സമ്മേളനവും ബിസിനസ്‌ മീറ്റായി മാറി. 450 രൂപയുടെ ടിക്കറ്റെടുത്ത്‌ അതില്‍ പങ്കെടുക്കാന്‍ സാധാരണക്കാരന്‌ സാധിക്കുകയില്ല. മാത്രവുമല്ല, സിഡ്‌നിയില്‍ നടന്ന സമ്മേളനത്തിന്റെ തുടര്‍ച്ചപോലും ഡല്‍ഹിയില്‍ നടന്നില്ല.
അര്‍ഹതപ്പെട്ട ഒത്തിരിപ്പേര്‍ ഉണ്ടായിട്ടും അവരെ തിരിഞ്ഞുനോക്കാതെ ബിസിനസ്‌ ഭീമന്‍മാര്‍ക്ക്‌ സമ്മാനം നല്‍കുന്ന രീതി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.
ഷമീര്‍, രഹൂഫ്‌, ഹിലാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.