Breaking News

Trending right now:
Description
 
Jan 16, 2014

മോര്‍ ഫീലക്‌സീനോസ്‌ യൂഹാന്നാന്‍ മെത്രാപ്പോലീത്ത വലിയ മെത്രാപ്പോലീത്ത പദവിയില്‍

image മലബാര്‍ ഭദ്രാസനത്തിന്റെ ബിഷപ്‌ എമരിറ്റസ്‌ മോര്‍ ഫീലക്‌സീനോസ്‌ യൂഹാന്നാന്‌ വലിയ മെത്രോപ്പോലീത്ത എന്ന പദവി നല്‌കുന്നതിന്‌ ആഗോള സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ തലവന്‍ അന്ത്യോക്യയിലെ ഇഗ്നേഷ്യസ്‌ സക്കാ പ്രഥമന്‍ ബാവാ അംഗീകാരം നല്‌കി. ഡിസംബര്‍ 26-ന്‌ പുത്തന്‍കുരിശില്‍ ചേര്‍ന്ന്‌ പ്രാദേശിക എപ്പിസ്‌കോപ്പല്‍ സിനഡാണ്‌ വലിയ മെത്രാപ്പോലീത്ത പദവി നല്‌കുന്നതിന്‌ ശിപാര്‍ശ നല്‌കിയത്‌.

സഭയ്‌ക്ക്‌ മോര്‍ ഫീലക്‌സിനോസ്‌ യൂഹന്നാന്‍ നല്‌കിയ സേവനങ്ങള്‍ക്ക്‌ അഭിനന്ദനങ്ങള്‍ നേര്‍ന്ന പാത്രിയര്‍ക്കീസ്‌ ബാവ സിനഡ്‌ തീരുമാനത്തിന്‌ അംഗീകാരം നല്‌കി.

വിശുദ്ധ കുര്‍ബാനയില്‍ മോര്‍ പോളികാര്‍പോസ്‌ സഖറിയ മെത്രോപ്പോലീത്തയ്‌ക്കൊപ്പം മോര്‍ ഫീലക്‌സിനോസ്‌ തിരുമേനിയേയും ഓര്‍ക്കണമെന്ന്‌ ബാവയുടെ കല്‍പ്പനയില്‍ പറയുന്നു. മലബാര്‍ ഭദ്രാസനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പാത്രിയര്‍ക്കീസ്‌ ബാവ എല്ലാവിധ ദൈവാനുഗ്രഹവും നേര്‍ന്നു.

പാമ്പാടി എളപ്പനാല്‍ കുടുംബാംഗമായി 1941 ഡിസംബര്‍ അഞ്ചിന്‌ ജനിച്ച ജോണ്‍ ജേക്കബ്‌ ആണ്‌ പിന്നീട്‌ മോര്‍ പീലക്‌സിനോസ്‌ യൂഹാന്നോന്‍ മെത്രോപ്പോലീത്തയായത്‌. 1985 സെപ്‌റ്റംബര്‍ പന്ത്രണ്ടിനാണ്‌ സാമുവല്‍ മോര്‍ പീലക്‌സിനോസിന്റെ പിന്‍ഗാമിയായി നിയമിതനായത്‌.