Breaking News

Trending right now:
Description
 
Oct 30, 2012

നഴ്‌സിംഗ്‌ സമരത്തെ കണ്ണടച്ച്‌ വിശ്വസിച്ചവര്‍ക്കു കിട്ടിയത്‌ തൊഴി

റിയ മെര്‍ലിന്‍ അഗസ്റ്റിന്‍, riamerlin@hotmail.com
image കോതമംഗലം സമരത്തില്‍ ബലിയാടായ ലിന്‍സി ഒരു പ്രതിനിധി മാത്രമാണ്‌. സംഘടനാ രാഷ്ട്രീയത്തെക്കുറിച്ചോ അതിന്റെ പേരിലുള്ള മുതലെടുപ്പുകളെക്കുറിച്ചോ തിരിച്ചറിയാതെ കെണിയില്‍പെട്ടുപോയതാണ്‌ ലിന്‍സിയും കൂട്ടരുമെന്ന്‌ പുറത്തുനിന്നു നോക്കുന്നവര്‍ക്ക്‌ പെട്ടെന്നു മനസിലാകും. പറയുന്നത്‌ അതേപടി വിശ്വസിക്കുക, തിരിച്ച്‌ ചോദ്യങ്ങളൊന്നും ചോദിക്കാതിരിക്കുക ലിന്‍സിക്കും കൂട്ടര്‍ക്കും പറ്റിപ്പോയ തെറ്റ്‌ ഇതായിരുന്നു. അതിന്റെ പേരില്‍ ജോലിയില്ലാതെ ഇന്ന്‌ തീ തിന്നുന്നത്‌ ലിന്‍സി മാത്രമല്ല. കോതമംഗലത്ത്‌ സമരംചെയ്‌ത നൂറ്റിനാല്‍പ്പതോളം നഴ്‌സുമാരില്‍ ഭൂരിഭാഗവും ഇന്ന്‌ ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഭീഷണിയിലാണ്‌. അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്‌ത ഭൂരിപക്ഷം നഴ്‌സുമാരുടെയും അവസ്ഥ അതിദയനീയമായി തുടരുന്നു.

ഒത്തുതീര്‍പ്പ്‌ വ്യവസ്ഥ പ്രകാരം എല്ലാവരെയും ജോലിയില്‍ പ്രവേശിക്കണമെന്ന ആദ്യ കരാര്‍ തന്നെ ലംഘിക്കപ്പെട്ടു. സമരത്തിനു നേതൃത്വം നല്‌കിയ കോതമംഗലം യൂണിറ്റ്‌ പ്രസിഡന്റും ജില്ലാ വൈസ്‌ പ്രസിഡന്റുമായിരുന്ന ലിന്‍സിയെയും ജോമോനെയും ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ മാനേജ്‌മെന്റ്‌ വിസമ്മതിച്ചപ്പോള്‍ കൂടെനിന്നവരെല്ലാം ഞെട്ടിത്തരിച്ചുപോയി.

സമരത്തിന്‌ മൂന്നു ദിവസം മുമ്പ്‌ ഇന്റേണ്‍ഷിപ്പ്‌ അവസാനിച്ചിരുന്നുവെന്നും തുടര്‍ന്ന്‌ അവിടെ നില്‍ക്കാന്‍ സമ്മതിക്കില്ലെന്നുമായിരുന്നു മാനേജ്‌മെന്റിന്റെ നിലപാട്‌. അതൊന്നും പേടിക്കേണ്ടെന്നും ലിന്‍സിക്കും ജോമോനും ജോലി മേടിച്ചു നല്‌കിയിരിക്കും എന്നും അസോസിയേഷന്‍ ഉറപ്പു നല്‌കി. എന്നാല്‍, കൂടെ നില്‌ക്കുമെന്ന്‌ വിശ്വസിച്ച സംഘടന ലിന്‍സിയെ കണ്ടില്ലന്നു നടിച്ചു. പുറംകാലുകൊണ്ട്‌ തൊഴിച്ചു.

സംഘടനയ്‌ക്ക്‌ അനഭിമതയായതോടെ സമരത്തിന്റെ പേരിലുള്ള കേസുകളെല്ലാം ലിന്‍സിയുടെ തലയിലായി. സംഘടന കൈവിട്ടതോടെ സ്വന്തം നിലയില്‍ കേസ്‌ നടത്തേണ്ട അവസ്ഥയിലായി ലിന്‍സി. സമരം നടത്താന്‍ നേതൃത്വം നല്‌കുന്ന സംഘടനകള്‍ സമരത്തിന്റെ പേരിലുണ്ടാകുന്ന കേസുകളെല്ലാം തുടര്‍ന്നു നടത്തുന്നതാണ്‌ നീതി. ഏതുതരം സംഘടനയായാലും ഇക്കാര്യം ഏറ്റെടുക്കുകയെന്നതാണ്‌ സാമാന്യ മര്യാദ. എന്നാല്‍, ഈ സാമാന്യനീതി ലിന്‍സിക്ക്‌ വേണ്ടെന്നു വയ്‌ക്കാന്‍ തീരുമാനിച്ചത്‌ ആരൊക്കെയായിരുന്നു. ഇതിന്റെ പേരില്‍ ഈ പെണ്‍കുട്ടിയെ തള്ളിപ്പറഞ്ഞവര്‍ പുതിയ ദുഷ്‌കഥകളുമായി ഇപ്പോള്‍ രംഗത്തു വരുന്നതിന്റെ കാര്യമെന്ത്‌? ലിന്‍സിയെ താറടിച്ചു കാണിക്കുന്നതിന്റെ ഗുണം ആര്‍ക്കൊക്കെയാണ്‌?

കുറഞ്ഞ പക്ഷം, ഈ സമരത്തിനായി എടുത്തു ചാടിയ കോതമംഗലത്തെ യൂണിറ്റ്‌ അംഗങ്ങളെയെങ്കിലും ലിന്‍സി ചെയ്‌ത തെറ്റ്‌ എന്താണെന്ന്‌ ബോധിപ്പിക്കേണ്ട. അതിനപ്പുറം കേരളത്തിലും കേരളത്തിനു പുറത്തും വിദേശത്തുനിന്നുമായി കോതമംഗലം സമരത്തിന്‌ വാക്കാലും പ്രവൃത്തിയാലും സാമ്പത്തികമായും ഇ-മെയിലായും ഫേയ്‌സ്‌ബുക്കിലെ പോസ്‌റ്റുകളായും ധാര്‍മിക പിന്തുണ നല്‌കിയ നഴ്‌സുമാരോടും മറ്റുള്ളവരോടും ഇക്കാര്യം വിശദീകരിക്കേണ്ടേ? ഉത്തരവാദിത്വമുള്ള സംഘടനാനേതാക്കള്‍ ഉത്തരം പറയേണ്ട കാര്യമാണിത്‌..

സമരത്തിന്‌ നേതൃത്വം നല്‌കിയ ലിന്‍സി യൂണിയന്റെ ചില നിലപാടുകളെ ചോദ്യം ചെയ്‌തതാണ്‌ പ്രശ്‌നമായതെന്നാണ്‌ സംഘടനാ നേതാക്കള്‍ ഇതുവരെ പറഞ്ഞത്‌. ലിന്‍സി സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന്‌ അസോസിയേഷന്‍കാര്‍ ആരോപണം ഉന്നയിക്കുമ്പോള്‍ അതിന്റെ നേട്ടവും മാനേജ്‌മെന്റിനു തന്നെയാണെന്ന്‌ ഇവര്‍ തിരിച്ചറിയാതെ പോകുകയാണോ?

ഓര്‍ത്തഡോക്‌സ്‌ വിശ്വാസിയായതു കൊണ്ടാണ്‌ മാനേജ്‌മെന്റ്‌ ലിന്‍സിയോട്‌ ശത്രുതാ മനോഭാവം സ്വീകരിക്കുന്നതെന്നാണ്‌ ഐഎന്‍എയുടെ സ്റ്റേറ്റ്‌ സെക്രട്ടറി ഇ.എ. മുഹമ്മദ്‌ ഷിഹാബ്‌ ഗ്ലോബല്‍ മലയാളത്തോട്‌ നല്‌കിയ വിശദീകരണം. അതിന്റെ പേരിലാണ്‌ ലിന്‍സിയെ ഗുണ്ടകള്‍ ചേര്‍ന്ന്‌ തല്ലിച്ചതച്ച്‌ കൈ ഒടിച്ചതെന്നും വിശദീകരിക്കുന്നു. അതിന്റെ ഉത്തരവാദികള്‍ മാനേജ്‌മെന്റ്‌ ആണെന്നും സെക്രട്ടറി പറയുന്നു.

അങ്ങനെയെങ്കില്‍ സഭാവിരുദ്ധയായി, മാനേജ്‌മെന്റിനെതിരേ സമരത്തിനു മുന്നില്‍ നിന്ന ലിന്‍സി സംഘടനാ രഹസ്യങ്ങള്‍ മാനേജ്‌മെന്റിന്‌ ഒറ്റികൊടുത്തുവെന്ന്‌ ഇപ്പോള്‍ സംഘടനാ ഭാരവാഹികള്‍ ആരോപിക്കുന്നതില്‍ കഴമ്പുണ്ടാകുന്നതെങ്ങനെ? സഭാതര്‍ക്കങ്ങള്‍ വലിച്ചിട്ട്‌ ഈ വിഷയത്തെ കുറെക്കൂടി വൈകാരികമായി കൈകാര്യം ചെയ്യുക എന്ന തന്ത്രം മാനേജ്‌മെന്റ്‌ ഇവിടെ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതേ തന്ത്രംതന്നെ സംഘടനയും എടുത്തു പയറ്റുന്നതെന്തിന്‌? പക്ഷേ, ഒരു കാര്യമറിയുക, സമരത്തിനു നേതൃത്വം കൊടുക്കുമ്പോഴും ഇന്നും ലിന്‍സി അടിയുറച്ച യാക്കോബായ സഭാവിശ്വാസിയാണ്‌.

മറ്റുള്ളവരുടെ കാര്യമെടുക്കാം. ജോലി പരിചയത്തിനായി സൗജന്യ സേവനമായിരുന്നു ജോമോന്‍ ചെയ്‌തിരുന്നതെന്നായിരുന്നു മാനേജ്‌മെന്റിന്റെ ഭാഷ്യം. പെര്‍മനന്റ്‌, കോണ്‍ട്രാക്ട്‌, സ്‌റ്റാഫ്‌ ബോണ്ട്‌, എക്‌സ്‌റ്റന്‍ഷന്‍ ബോണ്ട്‌ എന്നിങ്ങനെ നാലുരീതിയിലായിരുന്നു കോതമംഗലത്ത്‌ നഴ്‌സുമാരെ തരംതിരിച്ചിരുന്നത്‌. ഇതിലൊന്നും പെടാത്ത സൗജന്യസേവനമാണ്‌ ജോമോന്‍ ചെയ്‌തിരുന്നതെന്നാണ്‌ ആശുപത്രി പറഞ്ഞത്‌. ഇത്‌ തൊണ്ടതൊടാതെ വിഴുങ്ങാനായിരുന്നു കൂടെനിന്നവര്‍ക്കും താത്‌പര്യം.

സമരത്തില്‍ പങ്കെടുത്തതിനു ശേഷം ജോലിയില്‍ തിരികെ പ്രവേശിച്ച മുപ്പത്തിയൊന്നു നഴ്‌സുമാരോടും മാനേജ്‌മെന്റ്‌ അതിക്രൂരമായ വിവേചനമാണ്‌ തുടരുന്നത്‌. ചെറിയ കാര്യങ്ങള്‍ക്കുപോലും കഠിനമായ ശിക്ഷ നല്‌കുന്നതിനു പുറമേ പലരെയും മാനേജ്‌മെന്റ്‌ ബോണ്ട്‌ കാലാവധി തീരുന്ന മുറയ്‌ക്ക്‌ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മുപ്പതിലധികം പേരെ പിരിച്ചുവിടുമെന്ന്‌ മാനേജ്‌മെന്റ്‌ നഴ്‌സുമാര്‍ക്ക്‌ വ്യക്തമായ മുന്നറിയിപ്പ്‌ നല്‌കി കഴിഞ്ഞു. ഇതിന്റെ വിശദവിവരങ്ങള്‍ നാളെ ഗ്ലോബല്‍ മലയാളത്തില്‍ വായിക്കുക. ഷെയര്‍ ചെയ്യുക. നിങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും എഴുതി അറിയിക്കുക.

Send your response to globalmalayalam@gmail.com,

www.facebook.com/globalmalayalam

ഗ്ലോബല്‍ മലയാളം കോതമംഗലം സമരത്തെക്കുറിച്ച്‌ പരമ്പര തയാറാക്കുന്നുവെന്ന ഫെയ്‌സ്‌ബുക്കിലെ പോസ്‌റ്റിന്‌ ഏതാനും നിമിഷങ്ങള്‍ക്കകം ലഭിച്ച പ്രതികരണങ്ങളില്‍ ചിലത്‌ ഇതോടൊപ്പം ചേര്‍ക്കുന്നു. പരമ്പര വായിക്കുന്നതിനുമുമ്പേ എന്തിനാണ്‌ ഈ അതിതീവ്ര പ്രതികരണം എന്നത്‌ വായനക്കാര്‍തന്നെ തീരുമാനിക്കട്ടെ.

Eldho Kurian RN mr vinod mathayi 350 per vaayikkunna oru online pathrathe samghadanayil ninnum purathakkiya chilarude mara pidichu vivadhangal undakki readership koottan nokkunna idapadu ivide venda 2 hours ago � Unlike � 1

Vinod Mathai good comment 2 hours ago � Unlike � 1

Eldho Kurian RN eduthondu ponam mr. ningal report thayyarakku, ningalkku report thannavar aaranu enthanu ennu njangal valare pande arinjathaa, ithu thanikku maathram alla ee report avar thannekkunnathu, ivar pala aalukalkkum undakki kodutha report aanu ithu 2 hours ago � Unlike � 1

Eldho Kurian RN moonnam kida pathra pravarthanam athu INA yodu venda 2 hours ago � Unlike � 1

Eldho Kurian RN angane sramichavare pandum valare nerathe thanne thiricharinjittund, chutta marupadiyum koduthittundu 2 hours ago � Unlike � 1

Dileep Kunhiramankidav RN he he Eldho bhai...parayanullavar parayatte..idu nyayamalla..INA yude samara vartha ee paper purathuvittappol Prejith adakkamullavar share cheydadanu....so report kandit predikarichal pore..aanaye vaangunnadinu munpu thotti vekkano ??? 2 hours ago � Unlike � 1

Eldho Kurian RN thaan idedo report , thanikku ee vartha thannavare valare kaalamaayi samghadanaye chathichu kondirunnathinte vivaravum thanne pole ullavarude reethikalum sadharana aalukalude idayil edukkunna pole ingottu venda 2 hours ago � Unlike � 1

Eldho Kurian RN Dileep Kunhiramankidav RN ee vinod enne kazhinja divasam vilichathaanu , .... kombanmaarum aadhyam ithe reethi aanu pinthudarnnathu, athu kondu thanne ithilonnum valiya viswasam enikkilla suhruthe, pulliyodu adhikam samsaarikkaanum enikku thaalpparyamilla 2 hours ago � Unlike � 1

Eldho Kurian RN oru pathrakkaari avare kondu kazhiyunnathra ezhuthi nokkiyatha, pinna ithu 2 hours ago � Unlike � 1

Vinod Mathai keep going about an hour ago � Like

Vinod Mathai i am frds to all my nursing world about an hour ago � Like

Vinod Mathai am not aghaint to ina about an hour ago � Like

Dileep Kunhiramankidav RN Mr, Vinod Mathai,,Pld dnt feel bad..I think Eldho not intnded to hrt u,,,,his words only against that news paper... about an hour ago � Like

Eldho Kurian RN wot ever , d intention behind this post s 2 increase d readership , js business minded , several online portals tried d same earlier , hope our guys still rembrn shajan scaria , so aa pani ivide venda about an hour ago � Like

Vinod Mathai y he againt unpublished news.no one knows about news wt going about an hour ago � Like

Dileep Kunhiramankidav RN Anubhavam guru....eldho paranja ........ and madhyamam reporter okke kure kalichitund adukondanu bhai...vittukala about an hour ago � Like

Vinod Mathai u can judge me about an hour ago � Like

Eldho Kurian RN vinode nalla sahodhara ithe thalakkettum aayi palarum nerathe ithu vazhi kadannu poyatha, avarkku koode ninnu itharam koppu varthakal koduthvareyum ariyaam, athu kondu paranjathaa, athil enthaanu varaan pokunnathu ennu oohikkaavunnathe ulloo, koode ninnu kaalu vaariyavare kayyode pidichappol kuthi irunnu ulla pathrakkare ellaam vilichu kathakal paranju kodukkunnathu aarannnu ariyaam, about an hour ago � Like

Sarin Joseph strike is over long ago. well wishers are awaking from hibernation now? about an hour ago via mobile � Unlike � 3

Eldho Kurian RN sarine ithinu pandu oralkku kodutha oru marupadi onnude kodukkendi varum, athingane aayirunnu, kunthirikkam ishtama, athinte manavum ishtama, pakshe asthanathu vechu pukakkaan nokkaruthu about an hour ago � Unlike � 2

Lins Sam kurachu nallayi eldho pohakunna puka njagle polulla pavam nursumaru manathondirikkuka.. inni engilum nirthu about an hour ago � Unlike � 1

Eldho Kurian RN Lins Sam thalkkaalal soukaryapeduvela saarinu budhimuttaanel kurachangottu maari irikku about an hour ago � Like

Lins Sam enniku mathramalla oru nursing samuham motham.... njagalu maduthu plzzzzzzzzzzzzzzzzzzzzzzzzzzzz about an hour ago � Like

Eldho Kurian RN ina yude nayaparamaaya karyangalil idapedaan oru pathrakkareyum ina chumathalapeduthiyittilla, pinne vaayanakkare kittaan aarude enkilum vaayinnu pozhiyunna mani muthukal perukki eduthu INA ye thaaradikkaan nokkiyaal athottu anuvadhikkukayum illa, about an hour ago � Like

Vinod Mathai ina is good about an hour ago � Like � 1

Eldho Kurian RN ningal ithinum vendam enna cheythitta suhruthe maduthathu, maduthavare aarum njangal nirbandhikkunnilla, maduthavarkku maari nikkaa, innolam samshudhamaya pravarthanam aanu INA nadathiyathu, athine thaaradikkaan palarum pala vazhiyilum nokkiyittundu, athoru kaaranavashaalum angeekarikkilla, about an hour ago � Like

Eldho Kurian RN vinodinu vaartha koduthavar valare kaalam aayi INA ye koottathil ninnu chathichu kondirunnavar aanu, athu kondu thanneya ingane prathikarikkunnathu about an hour ago � Like

Sarin Joseph lins sam, whats that statement of yours mean? about an hour ago via mobile � Like

Sarin Joseph were u sooo happy and satisfied before all these strikes and movements? about an hour ago via mobile � Like � 1

Sarin Joseph at least many of our fellows are getting a salary which they can say without covering their mouths. about an hour ago via mobile � Like

Eldho Kurian RN linse ee movement thudanganum nila nirthi kondu poanum oru paadu kashtapedunnundu ivide chilar, athine tharadikkaan nokkiyaal athu aarayalum anuvadhichu ennu varilla about an hour ago � Like

Sarin Joseph @lins. if u have had any personal bitter experiences from all these movements , lets hope for the best in near future. about an hour ago via mobile � Edited � Like

Lins Sam dear sarin... unpublishaya aru varthe enthina pedikunnath????? athiyam vartha vartte ennittu prathikarikku... about an hour ago � Like

Eldho Kurian RN linse ithu pediyalla suhruthe, ithe vartha ithe thalakettode nerathe vannathaanu, pinne innale enne idhesham vilichathum aanu, ariyathe parayillallo mashe 58 minutes ago � Like

Vinod Mathai y u react like this to unpublished news. 56 minutes ago � Like

Vinod Mathai i am not againt ina 56 minutes ago � Like

Lins Sam ara ee VINOD MATHAI 56 minutes ago � Like

Eldho Kurian RN vinode enikkinganeya sheelam , ningal ina kku ethire aayalum ina kku onnum pokanilla 55 minutes ago � Like

Vinod Mathai i talked to v v rajesh at time of kothamagalam strike.u ask gigi joseph about me.then u react dear eldho 54 minutes ago � Like

Eldho Kurian RN ha ha vinode iyalu report idu kothamamgalam kaare chathichathu aaru oru cbi anweshanam ennitu baakki 53 minutes ago � Like

Vinod Mathai y u rude to me 53 minutes ago � Like

Vinod Mathai hey i am keeping distance to every n org.if u trying to get my name in public not good 4 u dear eldho 50 minutes ago � Like

Vinod Mathai i am supporting all nurses.so i dont need ur support . 49 minutes ago � Like

Vinod Mathai i am frdship to all my nsg frds 48 minutes ago � Like

Vinod Mathai globalmalayalam is standing for polite news and articles.support all strike not by nurses but every community for justices.we only need support from people 46 minutes ago � Like

Sarin Joseph i have a question to mr.vinod...since u have announced a screen shot of cheating in kmgm strike, what do u think of it in ur personal view and with the information that u have got? what's the story? 45 minutes ago via mobile � Like

Vinod Mathai coming soon 45 minutes ago � Like

Sanal Kumar RN please put a link in here< thats better na. oru suspence thriller akkano?? 37 minutes ago � Like

Sudheesh Ks ELDHO ????? VINDO ??? ??? ????????????? ... ???????? ....... 35 minutes ago � Edited � Like � 1

Jully Densil First, no need make suspense like this to publish a news about kothamangalam strike, as it over months ago. Brining it out now like a suspense thriller isn't going to change the world for nurses. More over enough mud sledging done on that by many previously, what difference it going to make? now few of the people left the union which led the strike for their personal benefit can bring enough fabricated news.

Secondly eldho no need to react to a news that s not even published. If there is any objection in the news, take it further from there. 3 . Where is the news?

20 minutes ago via mobile � Like � 1

Sulthan Vk Eldho Kurian RN daa ninakku nannayi koode.ellayidathu ninnum thallu konde poku alle................

17 minutes ago � Like � 1

Sudheesh Ks ?? ?????? ?????????? 17 minutes ago � Like � 1

Eldho Kurian RN Vinode ningal aa suspense thriller angu release cheyyu.. Kure aayallo 17 minutes ago via mobile � Like � 1

Sulthan Vk da ...... ninte work cheyyatha number matti. work cheyyunna no thada 13 minutes ago � Like

Eldho Kurian RN Thalkkalam nirthunnu duty kazhinju kaanam 11 minutes ago via mobile � Like

Eldho Kurian RN 0096555920549 ithu thanne aaneda koche enne ellarum vilikana numbr aanu aanel nee vilichu undakku ninte mobilinnu thanne vilikkane 9 minutes ago via mobile � Like

Jully Densil Can team ina change their focus from overreacting to some thing like this to kannur strike please? If any one following this strikes and allegations know, where is this news from and what it will be... May be changing focus from the strike is the aim... 7 minutes ago via mobile � Like

Sulthan Vk Eldho Kurian RN 0096555920549 ,...........nee ithil international incoming block cheythirikkukayalle ,pinne engineya kittunne 4 minutes ago � Like

Eldho Kurian RN Ha ha sulthane poda koche ina leadersum mattullacarum enne vilikkunna number aanithu.. Pinne ninne pole ulla cheelukalodu paranjittu kaaryamilla... Sudheesh Ks enne ee numberil vilichaal kitumallo alle sulthan mon onu arinjotte about a minute ago via mobile � Like

Sarin Joseph dont make a scene here in public. whoever ot is..sulthan we r all here not to spend time and fool around. so please be serious. about a minute ago via mobile � Like