
ഇന്ത്യയില്‍നിന്നുള്ള
വിനോദസഞ്ചാരികളെയും ബിസിനസ് സംരംഭകരെയും ആകര്‍ഷിക്കാന്‍ ജര്‍മനി വീസ നടപടി
ക്രമങ്ങള്‍ ലളിതമാക്കിയതായി ജര്‍മന്‍ അംബാസഡര്‍ മിഷേല്‍ സ്റ്റെയ്നര്‍ അറിയിച്ചു.
ഇതിന്റെ തുടര്‍ച്ചയായി ഇന്ത്യയിലും ഭൂട്ടാനിലുമായി 16 വീസ അപേക്ഷാകേന്ദ്രങ്ങള്‍
ഉടന്‍ ആരംഭിക്കും. തിരുവനന്തപുരം, കൊച്ചി, കോല്‍ക്കത്ത, ഗോവ, പൂന, അഹമ്മദാബാദ്
എന്നിവിടങ്ങളിലാണ് പുതിയ സെന്ററുകള്‍ ആരംഭിക്കുക. നിലവില്‍ ന്യൂഡല്‍ഹി, ചണ്ഡിഗഡ്,
ജലന്ധര്‍, ജയ്പുര്‍, ഗുഡ്ഗാവ്, തിംപു, ചെന്നൈ, ഹൈദരാബാദ്, പുതുച്ചേരി, ബംഗളൂരു,
മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ ജര്‍മനിക്കു വീസ ആപ്ലിക്കേഷന്‍ സെന്ററുകളുണ്ട്.
യൂറോപ്പിലേക്കു സഞ്ചരിക്കുന്നവരില്‍ ഭൂരിഭാഗം പേരും ജര്‍മനിയിലേക്കു വരാന്‍
ആഗ്രഹിക്കുന്നവരാണ്. പുതിയ അപേക്ഷ പ്രകാരം ഒരാള്‍ക്കു 90 ദിവസത്തേക്കാണു വീസ
കാലാവധി അനുവദിക്കുക. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര, സാമ്പത്തിക, സാംസ്കാരിക
ബന്ധം മെച്ചപ്പെടുത്താന്‍ ഇതു സഹായിക്കുമെന്നു കരുതുന്നതായി ജര്‍മന്‍ അംബാസഡര്‍
പറഞ്ഞു.