Breaking News

Trending right now:
Description
 
Jan 15, 2014

മലയാളി അസോസിയേഷന്‍ ഓഫ്‌ പെര്‍ത്ത്‌ ക്രിസ്‌മസ്‌, ന്യൂഈയര്‍ ആഘോഷിച്ചു

image
പെര്‍ത്ത്‌: മലയാളി അസോസിയേഷന്‍ ഓഫ്‌ പെര്‍ത്ത്‌ ജനുവരി നാലിന്‌ വിവിധ പരിപാടികളോടെ ക്രിസ്‌മസ്‌, ന്യൂഈയര്‍ ആഘോഷം നടത്തി.

സെക്രട്ടറി സുനീഷ്‌ അബ്‌ദുള്‍ സലാം സ്വാഗതം ആശംസിച്ചു. ഫാ. തോമസ്‌ മാന്‍കുത്തേലും ഡോ. കുരുവിള മാത്യുവും ക്രിസ്‌മസ്‌ സന്ദേശം നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ്‌ തോമസ്‌ മാത്യു, ഡോ. കുരുവിളയും ആശംസകളര്‍പ്പിച്ചു. ട്രഷറര്‍ ബിനു വി. ജോണി നന്ദി പറഞ്ഞു.

തുടര്‍ന്ന്‌ അസോസിയേഷന്‍ അംഗങ്ങളും അവരുടെ സുഹൃത്തുക്കളും അവതരിപ്പിച്ച നാടോടിനൃത്തം, സ്‌കിറ്റ്‌, ബോളിവുഡ്‌ ഫ്യൂഷന്‍, ശിങ്കാരിമേളം, കപ്പിള്‍ ഡാന്‍സ്‌, ക്രിസ്‌മസ്‌ കരോള്‍ എന്നിവയും ഉണ്ടായിരുന്നു.

ആഘോഷങ്ങളുടെ ഭാഗമായി നടന്ന ക്രിസ്‌മസ്‌ ട്രീ ഭാഗ്യ നറുക്കെടുപ്പില്‍ വിജയിയായ ഹില്‍ഡ ജോസഫിന്‌ സാന്താ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.