Breaking News

Trending right now:
Description
 
Jan 15, 2014

ന്യൂസിറ്റിയില്‍ സെന്റ്‌ ജോര്‍ജ്‌ പള്ളിയ്‌ക്ക്‌ തറക്കല്ലിട്ടു

image
ന്യൂസിറ്റി (ന്യൂയോര്‍ക്ക്‌) : വി. ഗീവര്‍ഗീസ്‌ സഹദായുടെ നാമത്തിലുള്ള ദേവാലയത്തിന്റെ ശിലാസ്ഥാപനം ജനുവരി അഞ്ച്‌ ഞായറാഴ്‌ച അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത യെല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനി നിര്‍വഹിച്ചു. ബാഹ്യകേരള ഭദ്രാസന മെത്രാപ്പോലീത്ത അലക്‌സാന്‍ഡ്രിയോസ്‌ ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ 25 വര്‍ഷമായി റോക്ക്‌ലാന്റ്‌ കൗണ്ടിയില്‍ പ്രവര്‍ത്തിച്ചുവരുന്ന യാക്കോബായ സുറിയാനി സഭയ റോക്ക്‌ലാന്റ്‌ സെന്റ്‌ ജോര്‍ജ്‌ സെന്ററാണ്‌ പള്ളി നിര്‍മിക്കുന്നത്‌. രണ്ടര ഏക്കര്‍ വിസ്‌തൃതിയിലുള്ള സ്ഥലത്ത്‌ നിര്‍മിക്കുന്ന ദേവാലയത്തിന്റെ ബജറ്റ്‌ ഒരു മില്യന്‍ ഡോളറാണ്‌.

സെന്റ്‌ ജോര്‍ജ്‌ പള്ളി വികാരി ഗീവര്‍ഗീസ്‌ ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ ചടങ്ങില്‍ പങ്കെടുത്ത എല്ലാ വിശ്വാസികള്‍ക്കും നന്ദി പറഞ്ഞു.