Breaking News

Trending right now:
Description
 
Jan 15, 2014

ലെനോവോ ഐഡിയ പാഡ്‌ എ10

image
ലെനോവോയുടെ ആന്‍ഡ്രോയ്‌ഡ്‌ അധിഷ്‌ടിത ഡ്യുവല്‍ മോഡ്‌ നോട്ട്‌ബുക്ക്‌ ഐഡിയ പാഡ്‌ എ10 വിപണിയിലെത്തി. 10 പോയിന്റ്‌ മള്‍ട്ടിടച്ച്‌ ഫീച്ചറുള്ള ഈ മോഡല്‍ 300 ഡിഗ്രി വരെ ഫ്‌ളിപ്‌ ചെയ്യാവുന്നതാണ്‌. ഏതു യാത്രകളിലും കൂടെ കൊണ്ടുനടക്കാന്‍ ഏറെ സൗകര്യപ്രദമായ വിധത്തിലാണ്‌ ഇതിന്റെ രൂപകല്‍പ്പന.

ഒരു കിലോഗ്രാം മാത്രം ഭാരമുള്ള മോഡലിന്‌ 10.1 ഇഞ്ച്‌ സ്‌ക്രീനാണ്‌ ഉള്ളത്‌. പത്തുമണിക്കൂര്‍ നീണ്ട ബാറ്ററി ലൈഫാണ്‌ ഐഡിയ പാഡ്‌ എ10 .


 1.6GHz quad-core   പ്രോസസര്‍ ഉപയോഗിക്കുന്ന എ10 ല്‍ 0.3 എംപി വെബ്‌കാമറയും ഇന്റഗ്രേറ്റഡ്‌ സ്‌പീക്കറുകളുമുണ്ട്‌. ലെനോവോയ്‌ക്ക്‌ വേണ്ടി കസ്റ്റമൈസ്‌ ചെയ്‌ത ആന്‍ഡ്രോയ്‌ഡ്‌ 4.2 ഓപ്പറേറ്റിംഗ്‌ സിസ്റ്റമാണ്‌ ഇതിലുപയോഗിക്കുന്നത്‌. വില: 19,990