Breaking News

Trending right now:
Description
 
Jan 15, 2014

"സ്വരാഞ്ജലി 2014 " മാര്‍ച്ച്‌ ഒന്നിന്‌

Vinod Mathai
image സിഡ്നി: സെന്‍റ് തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്‍റെ ഭാഗമായ സെന്‍റ് തോമസ്‌ ആര്‍ട്ട്സ് ആന്‍ഡ്‌ റിക്രിയേഷണല്‍ ക്ലബ്‌ "സ്വരാഞ്ജലി 2014 " എന്ന പേരില്‍ സംഗീത-നൃത്ത സന്ധ്യ നടത്തുന്നു. മാര്‍ച്ച്‌ ഒന്നാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ സിഡ്നി സില്‍വര്‍ വാട്ടറിലുള്ള ബഹായ് സെന്‍റെറിലാണ്പരിപാടി നടത്തപ്പെടുക.

ഷീല നായര്‍, വിദ്യ ഗോകുല്‍, ലളിത പോള്‍ തുടങ്ങിയവരോടൊപ്പം സിഡ്‌നിയിലുള്ള അനുഗ്രഹീത നര്‍ത്തകരും ക്ലാസ്സിക്കല്‍ കണ്ടംപററി നൃത്തരൂപങ്ങളും അവതരിപ്പിക്കുന്നു.

"ദര്‍ശന ആര്‍ട്ട്സ്" ലൈവ്‌ ബാന്‍ഡ്‌ പരിപാടി അവതരിപ്പിക്കുന്നു.

ഉമ അയ്യര്‍, മെറീന സുമേഷ്‌, ദിവ്യ സായ്‌, നീതു സുരേഷ്‌ ബാബു, ഡോ. മുരളി വെങ്കടരാമന്‍, ബിജു ജോര്‍ജ്‌, ബിജു ഉമ്മന്‍ എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിക്കുന്നു.


ഗ്ലോബല്‍ മലയാളമാണ്‌ "സ്വരാഞ്ജലി 2014 "- ന്‍റെ ഔദ്യോഗിക മീഡിയ പാര്‍ട്‌നര്‍.

ടിക്കറ്റ്‌ നിരക്കുകള് ‍(ഡിന്നറുള്‍പ്പെടെ)

ഗോള്‍ഡ്‌ പാസ്‌ - മുതിര്‍ന്നവര്‍ക്ക്‌ 50 ഡോളര്‍, കുട്ടികള്‍ക്ക്‌ 25 ഡോളര്‍
സില്‍വര്‍ പാസ്‌ - മുതിര്‍ന്നവര്‍ക്ക്‌ 30 ഡോളര്‍, 5-13 വയസ്സിലുള്ള കുട്ടികള്‍ക്ക്‌ 15 ഡോളര്‍
5 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ പ്രവേശനം സൗജന്യമായിരിക്കും.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായും ബന്ധപ്പെടുക

അനീഷ്‌ ഫിലിപ്പ് : 0414 739 887
സാം പണിക്കര്‍: 0433 410 970