Breaking News

Trending right now:
Description
 
Oct 30, 2012

പനച്ചിക്കലച്ചന്‍ ബൈബിള്‍ വായിച്ചു ചരിത്രം സൃഷ്‌ടിക്കുന്നു

image തിരുവനന്തപുരം: വിന്‍സെന്‍ഷ്യന്‍ സന്യാസസഭാംഗം ഫാ. മൈക്കിള്‍ പനച്ചിക്കല്‍ ചരിത്രം സൃഷ്ടിക്കുന്നു. ഉല്‍പ്പത്തി മുതല്‍ വെളിപാട്‌ വരെയുള്ള സമ്പൂര്‍ണ ബൈബിളിലെ 73 പുസ്‌തകങ്ങള്‍ വായിച്ചു റിക്കാര്‍ഡ്‌ ചെയ്‌തുകൊണ്ടാണു പനച്ചിക്കലച്ചന്‍ ചരിത്രത്തില്‍ ഇടംപിടിക്കുന്നത്‌.

ബൈബിളിന്റെ പനച്ചിക്കലച്ചന്റെ ശബ്ദത്തിലുള്ള പൂര്‍ണ ഓഡിയോ ഡിവിഡി തയാറായിക്കഴിഞ്ഞു. രണ്ടു ഡിവിഡികളിലായിട്ട്‌ ഏഴു മാസംകൊണ്ടാണ്‌ ഡിവിഡി തയാറാക്കിയിരിക്കുന്നത്‌. 73 പുസ്‌തകങ്ങളിലെ 1,339 അധ്യായങ്ങള്‍ ഉള്ള ബൈബിള്‍ പൂര്‍ണമായും ശ്രവിക്കണമെങ്കില്‍ 117 മണിക്കൂര്‍ 42 മിനിറ്റ്‌ അതായത്‌ അഞ്ചു ദിനരാത്രങ്ങള്‍ തുടര്‍ച്ചയായി ചെലവഴിക്കണം.

കോതമംഗലം ട്രിനിറ്റി സ്റ്റുഡിയോയുടെ സഹായത്തോടെയാണു ബൈബിള്‍ വായിച്ചു റിക്കാര്‍ഡ്‌ ചെയ്‌തിരിക്കുന്നത്‌. ബൈബിളിന്റെ പൂര്‍ണ ഓഡിയോ രൂപത്തിന്‌ 90 രൂപ.