Breaking News

Trending right now:
Description
 
Oct 30, 2012

ജനക്കൂട്ടത്തിനിടെ ഉപദ്രവിച്ച യുവാവിനെ മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ കൈവീശിയടിച്ചു

image കേന്ദ്രമന്ത്രി ശശി തിരൂരിന്‌ സ്വീകരണം നല്‌കുന്നതിനിടെ ഭാര്യ സുനന്ദ പുഷ്‌കറിനോട്‌ മോശമായി പെരുമാറിയതിന്റെ പേരില്‍ യുവാവ്‌ സുനന്ദയുടെ കൈയുടെ ചൂടറിഞ്ഞു. മനുഷ്യവിഭവശേഷി മന്ത്രിയായി സ്ഥാനമേറ്റ്‌ തിരുവനന്തപുരത്ത്‌ തിരിച്ചെത്തിയപ്പോഴായിരുന്നു യൂത്ത്‌ കോണ്‍ഗ്രസുകാരും കെഎസ്‌യു പ്രവര്‍ത്തകരും അടക്കമുള്ള വന്‍ ജനാവലി സ്വീകരണത്തിനെത്തിയത്‌.

ജനക്കൂട്ടം തിക്കിത്തിരക്കുന്നതിനിടെ ഉപദ്രവിച്ചുവെന്നു കരുതിയ യുവാവിനെ തിരഞ്ഞുപിടിച്ച്‌ സുനന്ദ കൈവീശി കരണത്തിനു തന്നെ മൂന്ന്‌ അടിയടിച്ചു.

ദേഷ്യം തീരാതെ എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ടിരുന്ന സുനന്ദയെ ചുറ്റും നിന്നവര്‍ സംരക്ഷിച്ച്‌ കാറിലേയ്‌ക്കു കൂട്ടിക്കൊണ്ടുപോയി. പിന്നീട്‌ ഡിസിസി ഓഫീസില്‍ ശശി തരൂര്‍ സ്വീകരണം ഏറ്റുവാങ്ങിയെങ്കിലും സുനന്ദ കൂടെയുണ്ടായിരുന്നില്ല.