Breaking News

Trending right now:
Description
 
Apr 08, 2011

പെട്രോള്‍ വില കൂടുമ്പോള്‍ ടൗണ്‍ വിട്ടുള്ള ഷോപ്പിംഗ്‌ കുത്തനെ കുറയുന്നു

8 4 2011
image

പെട്രോള്‍ വില കുതിക്കുമ്പോള്‍ റീട്ടെയ്‌ല്‍ കച്ചവടങ്ങളെയാണ്‌ അത്‌ സാരമായി ബാധിക്കുന്നത്‌. പല ഷോപ്പിംഗ്‌ മാളുകളിലും ഉപയോക്താക്കളുടെ എണ്ണം കുത്തനെ കുറഞ്ഞു. ടൗണിനു പുറത്ത്‌ പെട്രോള്‍ കത്തിച്ച്‌ ഷോപ്പിംഗ്‌ നടത്തുന്നത്‌ മുതലാകുന്നില്ലെന്നതുതന്നെ ഇതിനു കാരണം. ബ്രിസ്‌റ്റോളിലെ ക്രിബ്‌സ്‌ കോസ്‌വെ, ഗേറ്റ്‌സ്‌ഹെഡിലെ മെട്രോസെന്റര്‍ എന്നിവയെല്ലാം ഇതിന്റെ പ്രതികരണങ്ങള്‍ നേരിട്ട്‌ അറിയുകയാണ്‌. പെട്രോള്‍ വില 124 ഡോളര്‍ എത്തിയപ്പോള്‍ ജോണ്‍ ലൂയിയില്‍ കച്ചവടത്തില്‍ ഏറെ കുറവുണ്ടായി. കെന്റിലെ ബ്ലൂവാട്ടര്‍, ക്രിബ്‌സ്‌ കോസ്‌വെ എന്നിവ ഇതിനു പ്രധാന തെളിവാണ്‌.

കഴിഞ്ഞ ജനുവരി അവസാനത്തിനുശേഷമുളള കണക്കുകള്‍ അനുസരിച്ച്‌ ബ്ലൂവാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ സ്റ്റോറില്‍ കച്ചവടം ഒന്‍പതു ശതമാനം കുറഞ്ഞു. ഏറ്റവുമടുത്ത ആഴ്‌ചകളില്‍ 12 ശതമാനം വരെയാണ്‌ കുറവ്‌. ക്രിബ്‌സ്‌ കോസ്‌ വെ മാളിലെ ജോണ്‍ ലൂയി സ്‌റ്റോറില്‍ വില്‍പ്പന പതിനൊന്നു ശതമാനം കുറഞ്ഞു. കഴിഞ്ഞ ആഴ്‌ചയില്‍ കുറവ്‌ പതിനാല്‌ ശതമാനമാണത്രേ. ജോണ്‍ ലൂയിയിലെ കണക്കുകള്‍ റീട്ടെയ്‌ല്‍ രംഗത്തെ കൃത്യമായ ചിത്രമാണ്‌ നല്‌കുന്നതെന്ന്‌ സിറ്റി റീട്ടെയ്‌ല്‍ അനലിസ്‌റ്റ്‌ ഫ്രെഡി ജോര്‍ജ്‌ പറഞ്ഞു.

പ്രാദേശികമായി കിട്ടുന്ന സാധനങ്ങള്‍ വാങ്ങുന്നതിനാണ്‌ ഇപ്പോള്‍ മിക്കവര്‍ക്കും താത്‌പര്യമെന്നും വലിയ മാളുകള്‍ അവര്‍ ഒവിവാക്കുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സിനോവേറ്റ്‌ എന്ന റീട്ടെയ്‌ല്‍ റിസര്‍ച്ച്‌ ഗ്രൂപ്പ്‌ കടകളില്‍ എത്തുന്ന ഉപയോക്താക്കളുടെ എണ്ണത്തില്‍ ഏറെ കുറവുണ്ടെന്ന്‌ കണ്ടെത്തിയിരുന്നു. മാര്‍ച്ചിനുശേഷം ടൗണിനുപുറത്ത്‌ ഷോപ്പിംഗിന്‌ പോകുന്നവരുടെ എണ്ണത്തില്‍ പന്ത്രണ്ടു ശതമാനം കുറവുണ്ടെന്നാണ്‌ കണക്ക്‌. പെട്രോളിന്റെ വില ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ്‌ വിപണിയുടെ കണക്കുകൂട്ടല്‍. വില 130 ഡോളര്‍ വരെ ഉയരാമെന്നാണ്‌ ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്‌. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പെട്രോളിന്റെ വില 21 സെന്റ്‌ വര്‍ദ്ധിച്ചിരുന്നു. ഇതുമൂലം ഇനിയും ടൗണിനു പുറത്തുള്ള ഷോപ്പിംഗ്‌ കുത്തനെ കുറയാന്‍ സാധ്യതയുണ്ടെന്നു പറയുന്നു.

സാധാരണഗതിയില്‍ ശരാശരി 32 മൈല്‍ വരെ യാത്ര ചെയ്‌ത്‌ ഷോപ്പിംഗ്‌ ചെയ്‌തിരുന്ന രീതിക്കാണ്‌ ഇപ്പോള്‍ കുറവുണ്ടായിരിക്കുന്നത്‌. ദീര്‍ഘയാത്രകളൊക്കെ ഒഴിവാക്കാനാണ്‌ ഇപ്പോള്‍ താത്‌പര്യമെന്നും ഓട്ടോമൊബൈല്‍ അസോസിയേഷന്‍ ചൂണ്ടിക്കാണിക്കുന്നു.